ഫോണിലൂടെ വിവരങ്ങൾ ചോർത്തി വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് പണം തട്ടി

അഴീക്കോട്: യതായി പരാതി. മരപ്പാലത്തിന് തെക്കുവശം ഓട്ടറാട്ട് അനിൽകുമാറി​െൻറ ഭാര്യ സുജാതയുടെ അക്കൗണ്ടിൽനിന്നാണ് 999 രൂപ നഷ്ടമായത്. കഴിഞ്ഞ ദിവസം ഭർത്താവ് അനിൽകുമാർ പുത്തൻപള്ളി ജങ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ അഴീക്കോട് ശാഖയുടെ എ.ടി.എം കൗണ്ടറിൽ നിന്ന് 4500 രൂപ പിൻവലിച്ചിരുന്നു. പിറ്റേന്ന് ബാങ്കിൽ നിന്നാണെന്ന വ്യാജേന ഒരാൾ ഫോണിൽ വിളിച്ച് എ.ടി.എം കാർഡ് തടസ്സപ്പെട്ടതായി അറിയിച്ചു. കാർഡി​െൻറ പിൻനമ്പറും ഒ.ടി.പി നമ്പറും ചോദിച്ചറിഞ്ഞു. ഉടനെ തുക പിൻവലിച്ചതായി ഫോണിൽ സന്ദേശമെത്തി. തുടർന്ന് അനിൽകുമാർ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. മറ്റുള്ളവരുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി ഓൺലൈൻ പർച്ചേസ് നടത്തുന്ന തട്ടിപ്പ് സംഘമാകാം പണം തട്ടിയതെന്ന് പറയുന്നു. 1071 രൂപ മാത്രമാണ് അക്കൗണ്ടിലുണ്ടായിരുന്നത് ഇതിൽനിന്നാണ് 999 രൂപ നഷ്ടമായത്. ഹിന്ദി സംസാരിക്കുന്നയാളാണ് വിളിച്ചതെന്ന് അനിൽകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.