ഗുരുവായൂര്‍: കാലത്തെ അതിജീവിക്കുന്ന നവീനത്വമാണ് ബഷീർ കൃതികളുടെ പ്രത്യേകതയെന്ന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ. ബഷീറിെൻറ കഥാപാത്രങ്ങളും സമകാലിക ലോകത്ത് ജീവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ നഗരസഭ സംഘടിപ്പിച്ച ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ബഷീറിയൻ ഭാവനയും ആധുനികത വിമർശനങ്ങളും എന്ന വിഷയത്തിൽ കാലടി സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അധ്യാപകൻ റഫീഖ് ഇബ്രാഹിം സംസാരിച്ചു. സാഹിത്യത്തെ ജനാധിപത്യവത്കരിച്ച എഴുത്തുകാരനാണ് ബഷീറെന്ന് അദ്ദേഹം പറഞ്ഞു. ദളിത്, ട്രാൻസ്ജെൻഡർ, സ്ത്രീപക്ഷ, പരിസ്ഥിതി സാഹിത്യങ്ങളെല്ലാം മലയാളത്തിൽ ആരംഭിച്ചത് ബഷീറിൽ നിന്നാണ്. കരുണയാണ് ബഷീർ കൃതികളിലെ സ്ഥായീഭാവം. വാക്കിനെ അർത്ഥത്തിൽ നിന്ന് മോചിപ്പിച്ച് ശബ്ദങ്ങളിലേക്ക് കൊണ്ടുപോയതും ബഷീറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, എം. രതി എന്നിവർ സംസാരിച്ചു. ദിനാചരണത്തിെൻറ ഓർമക്കായി ജി.യു.പി സ്കൂൾ വളപ്പിൽ എം.എൽ.എ മാങ്കോസ്റ്റിൻ വൃക്ഷത്തൈ നട്ടു. 'ഭാർഗവി നിലയം' സിനിമ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.