കമീഷണർ വാക്ക് പാലിച്ചു

തൃശൂർ: കമീഷണറും പൊലീസും നൽകിയ വാക്ക് പാലിച്ചു. കാർത്യായനിക്ക് പെൻഷൻ ലഭിച്ചു. ഉടന്‍ ആധാര്‍ കാര്‍ഡ് ശരിയാകും. കമീഷണര്‍ യതീഷ് ചന്ദ്രയുടെ ഇടപെടലാണ് ആരോരുമില്ലാത്ത കാർത്യായനിക്ക് ആശ്വാസമായത്. സര്‍ക്കാറി​െൻറ പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള ധനസഹായം ലഭിക്കാതെയായിട്ട് മൂന്ന് വര്‍ഷമായി. സ്വാന്തമായി ആധാര്‍ കാര്‍ഡ് ഇല്ലാത്തതായിരുന്നു പെന്‍ഷന്‍ മുടങ്ങന്‍ കാരണമായത്. സഹോദരിയുടെയും അവരുടെ മക്കളുടെയും സംരക്ഷണത്തിലാണ് കാർത്യായനിയിപ്പോൾ. രണ്ട് വര്‍ഷംമുമ്പ് റോഡ് മുറിച്ച് കടക്കവെ കാറിടിച്ച കാർത്യായനി തീർത്തും ദുരിതത്തിലായിരുന്നു. 23 വര്‍ഷം മുമ്പാണ് ഭർത്താവ് മരിച്ചത്. ഭര്‍ത്താവി​െൻറ പേരില്‍ പുറമ്പോക്കില്‍ ഉണ്ടായിരുന്ന അരസ​െൻറ് ഭൂമിയും ഇവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ആകെയുള്ള വരുമാനമായ വാർധക്യ പെൻഷൻ കിട്ടാതായതോടെ ജീവിതം ദുരിതത്തിലായി. കഴിഞ്ഞയാഴ്ച ശിവരാമപുരം കോളനി സന്ദര്‍ശിച്ച കമീഷണർ യതീഷ്ചന്ദ്രക്ക് മുന്നില്‍ ഇക്കാര്യം കാർത്യായനി അറിയിച്ചു. കമീഷണര്‍ വിഷയത്തില്‍ ഇടപെട്ടു. നടപടികള്‍ക്കായി ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. ഇതോടെ ഉണർന്ന അധികൃതർ രേഖകളെല്ലാം ശരിയാക്കി പെൻഷൻ നേടിക്കൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.