കൊടകര: പേരാമ്പ്ര ഗ്രാമശ്രീ ഫാര്‍മേഴ്‌സ് ക്ലബ്ബിെൻറ നേതൃത്വത്തില്‍ കാര്‍ഷിക സെമിനാറും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് പുഷ്പാകരന്‍ തോട്ടുംപുറം അധ്യക്ഷത വഹിച്ചു. കൊടകര കൃഷി ഓഫിസര്‍ വി.എം. ഹിമ ഓര്‍ഗാനിക് ഫാമിങ്ങിനെ കുറിച്ച് ക്ലാസെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോട്, സാമൂഹിക പ്രവര്‍ത്തകന്‍ കെ.ആര്‍. സോമന്‍, കര്‍ഷക പ്രതിഭ ശംഭുനാഥന്‍, എന്‍ട്രന്‍സ് പരീക്ഷയില്‍ നാലാംറാങ്ക് നേടിയ നിക്കോളാസ് ഫ്രാന്‍സിസ് തുടങ്ങിയവരെ ആദരിച്ചു. രത്‌നം സോമന്‍, പാലി ഉപ്പുംപറമ്പില്‍, പി.എം.റഷീദ്, സന്തോഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ദുക്‌റാന തിരുനാള്‍ ഭക്തിനിര്‍ഭരം കൊടകര: കനകമല മാര്‍തോമ കുരിശുമുടി തീര്‍ഥാടന കേന്ദ്രത്തിലെ ദുക്‌റാന തിരുനാള്‍ ഭക്തിനിര്‍ഭരം. രാവിലെ കുരിശുമുടിയില്‍ ദിവ്യബലി, തിരുശേഷിപ്പ് വണക്കം എന്നിവയുണ്ടായി. തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ.സെബി നടരമ്പന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.വില്‍സന്‍ എലവുത്തിങ്കല്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായി. നേര്‍ച്ച ഊട്ടില്‍ 15,000ഓളം വിശ്വാസികള്‍ പങ്കെടുത്തു. തീർഥകേന്ദ്രം റെക്ടര്‍ ഫാ.ആേൻറാ ജി. ആലപ്പാട്ട്, ട്രസ്്റ്റി വര്‍ഗീസ് കളത്തിങ്കല്‍, ജനറല്‍ കണ്‍വീനര്‍ ബൈജു പുല്ലോക്കാരന്‍, ഷോജന്‍ ഡി.വിതയത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.