നട്ടുച്ചക്ക് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധ ജ്വാല

കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഒമ്പത് മാസമായി തെരുവ് വിളക്കുകള്‍ നിശ്ചലമായതില്‍ പ്രതിഷേധിച്ച് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നട്ടുച്ചക്ക് പ്രതിഷേധ ജ്വാല തീര്‍ത്തു. കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ.െഎ. നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ഇ.വി. സജീവ്, കെ.എച്ച്. അബ്ദുൽ നാസര്‍, അനില്‍ മാന്തുരുത്തി, ധർമജന്‍ വില്ലാടത്ത്, നസീമ നാസര്‍, കെ.എസ്. അബ്ദുല്ലക്കുട്ടി, കാശി വിശ്വനാഥന്‍, എം.എം. അബ്ദുൽ നിസാര്‍, മുസമ്മില്‍, ലാല്‍ അന്നിക്കര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.