കെ.യു. ബിജുവിനെ അനുസ്മരിച്ചു

കൊടുങ്ങല്ലൂർ: ഡി.വൈ.എഫ.്െഎ കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രിസഡൻറായിരുന്ന കെ.യു. ബിജുവി​െൻറ പത്താം രക്തസാക്ഷി വാർഷികം സി.പി.എം ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു. ബിജുവി​െൻറ വസതിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വിദ്യാർഥികൾക്ക് പുസ്തക വിതരണവും ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും, ഒപ്പം 25 പേർക്ക് പെൻഷൻ വിതരണവും നടത്തി. വൈകീട്ട് 11 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. പൊതുസമ്മേളനം ജില്ല സെക്രട്ടേറിയറ്റംഗം പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. അമ്പാടി വേണു അധ്യക്ഷത വഹിച്ചു. പി.കെ. ചന്ദ്രശേഖരൻ, കെ.വി. രാജേഷ്, കെ.ആർ. ജൈത്രൻ, കെ.കെ. അബീദലി, വി.കെ. ബാലചന്ദ്രൻ, ടി.കെ. രമേഷ്ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.