എറിയാട്: ഓഖി ദുരന്തത്തിൽ തകർന്ന കടൽഭിത്തി പുനർനിർമിച്ചും ആവശ്യമായ പുലിമുട്ടുകൾ സ്ഥാപിച്ചും കടലോര മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ ജനകീയ സമരസമിതി ആഭിമുഖ്യത്തിൽ ഇന്നസെൻറ് എം.പിക്ക് നിവേദനം നൽകി. അടുത്ത പാർലമെൻറ് സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കുമെന്നും കടലേറ്റ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താമെന്നും എം.പി ഉറപ്പ് നൽകിയതായി സമരസമിതി നേതാക്കൾ പറഞ്ഞു. ഫിറോസ്, നൗഷാദ്, സുമേഷ്, ബാബു, സമിൽ എന്നിവരുടെ നേതൃത്വത്തിൽ എം.പിയുടെ വീട്ടിലെത്തിയാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.