ചെന്ത്രാപ്പിന്നി: അക്ഷരലോകത്തെ അടുത്തറിയാൻ കുട്ടികൾക്കായി പുസ്തക പ്രദര്‍ശനം ഒരുക്കി. വായന പക്ഷാചരണത്തിെൻറ ഭാഗമായി ചെന്ത്രാപ്പിന്നി പെരുമ്പടപ്പ എ.എം.എല്‍.പി സ്കൂളിലാണ് പ്രദര്‍ശനമൊരുക്കിയത്. മഹാത്മാഗാന്ധിയുടെ ആത്മകഥ എെൻറ സത്യാന്വേഷണ പരീക്ഷങ്ങള്‍, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, സൈലൻറ് സ്പ്രിങ്, ടാഗോറിെൻറ ഗീതാഞ്ജലി, വൈക്കം മുഹമ്മദ് ബഷീര്‍ സമ്പൂര്‍ണ കൃതികള്‍, കേരള ചരിത്രം തുടങ്ങിയ പുസ്തകങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. മതിലകം ബി.ആര്‍.സി കോഓഡിനേറ്റര്‍ ഇ.പി. ഹരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബി.ജി. ദേവിക അധ്യക്ഷത വഹിച്ചു. സി.കെ. ബിജോയ് പുസ്തകങ്ങൾ പരിചയപ്പെടുത്തി. ടീന ചെറുവത്തൂര്‍, ഷീബ എന്നിവര്‍ സംസാരിച്ചു മണൽപരപ്പിൽ നെൽകൃഷി പരീക്ഷണം കയ്പമംഗലം: ആറാട്ടുകടവിലെ മണല്‍പരപ്പില്‍ പരീക്ഷണാർഥം നെല്‍കൃഷി. കേരള കർഷകസംഘം പെരിഞ്ഞനം ആറാട്ടുകടവ് യൂനിറ്റിെൻറ നേതൃത്വത്തിലാണ് ഒന്നരയേക്കറിൽ നെൽകൃഷി ചെയ്യുന്നത്. ഒന്നാം ഘട്ടം കർഷക സംഘം ഏരിയ സെക്രട്ടറി എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. സ്മിത ഷാജി അധ്യക്ഷത വഹിച്ചു. ശാന്ത പീതാംബരൻ ആദ്യ വിത്തെറിഞ്ഞു. കൃഷി അസിസ്റ്റൻറ് ചിത്ര, സി.കെ. ഗിരിജ, കെ.എം. ജിനന്‍, ആർ.കെ. ബേബി, പി.എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.