മാള: ടൗണിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സിനഗോഗിെൻറ മുന്നിലൂടെ പോകുന്ന വള്ളോൻ സ്മാരക റോഡിനെ അധികൃതർ അവഗണിക്കുന്നെന്ന് പരാതി. ഭാഗികമായി തകർന്ന റോഡിലൂടെ ജലനിധി പൈപ്പിടുന്നതിനായി വെട്ടിപ്പൊളിക്കുകയും ചെയ്തതോടെ റോഡ് പൂർണമായി തകർന്നു. രണ്ട് സ്കൂളുകളിലേക്കും നെയ്തക്കുടി കൊമ്പത്ത്കടവ് പ്രദേശത്തേക്കുമുള്ള റോഡാണിത്. യഹൂദ സിനഗോഗ് സംരക്ഷിക്കാനും പ്രധാന റോഡിലേക്ക് കാഴ്ച ഒരുക്കാനും മാള പഞ്ചായത്ത് കാണിക്കുന്ന ജാഗ്രത ഈ റോഡിനോട് ഇല്ലെന്ന് വ്യാപാരികൾ ആരോപിച്ചു. വിദ്യാർഥികളും യാത്രക്കാരും കുഴിയിലും കല്ലിലും തട്ടി വീണ് അപകടം നിത്യസംഭവമായിട്ടുണ്ട്. റോഡ് തകർന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾക്കായി നടപടി തുടങ്ങിയിട്ടില്ല. വർഷക്കാലമായതോടെ വെള്ളം കെട്ടി ചളി നിറയുന്നുണ്ട്. റോഡ് പുനർനിർമിക്കാനുള്ള തുക കെട്ടിവെച്ചാണ് ജലനിധിക്കാർ റോഡ് പൊളിച്ച് പൈപ്പിടാൻ അനുമതി വാങ്ങിയത്. അറ്റകുറ്റപ്പണികൾ ചെയ്യാൻ പഞ്ചായത്ത് തയാറായിട്ടില്ല. റോഡിെൻറ പുനർനിർമാണം മഴ മാറിയാൽ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ആറ് ലക്ഷം ഈ സാമ്പത്തിക വർഷം വകയിരുത്തിയിട്ടുണ്ട്. സിനഗോഗിെൻറ മുൻവശം നൂറ് മീറ്ററോളം വരുന്ന ഭാഗം റോഡ് കട്ട വിരിച്ച് മോഡി പിടിപ്പിക്കാനാണ് പദ്ധതി. തുടർന്നുള്ള ഭാഗം ടാറിട്ട് സഞ്ചാരയോഗ്യമാക്കുമെന്നും അധികൃതർ പറഞ്ഞു. അടിയന്തരമായി ജലനിധിക്കാർ പഞ്ചായത്തിലടച്ച പണം ഉപയോഗിച്ച് റോഡിെൻറ അറ്റകുറ്റപ്പണികൾ നടത്തിസഞ്ചാരയോഗ്യമാക്കാനുള്ള നടപടിയെങ്കിലും പഞ്ചായത്ത് സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂനിറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.