അതിരപ്പിള്ളി: ശനിയാഴ്ച അതിരപ്പിള്ളിയിൽ രണ്ട് വാഹനാപകടം. ആർക്കും പരിക്കില്ല. രാവിലെയും വൈകീട്ടുമാണ് അപകടങ്ങള്‍ ഉണ്ടായത്. അതിരാവിലെ ചിക്ലായി പെട്രോള്‍ പമ്പിന് സമീപമാണ് ആദ്യ അപകടം നടന്നത്. അതിരപ്പിള്ളിയിലേക്ക് വരികയായിരുന്ന ആലപ്പുഴ സ്വദേശികളുടെ കാര്‍ റോഡിലെ വളവില്‍ നിയന്ത്രണം തെറ്റി തേക്കിന്‍തോട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിെൻറ മുന്‍വശം കേടുസംഭവിച്ചു. വൈകീട്ട് 4.30ന് അതിരപ്പിള്ളി കമ്യൂണിറ്റി ഹാളിന് സമീപമാണ് മറ്റൊരു അപകടം. ചാലക്കുടിയിലേക്ക് മടങ്ങുന്ന കാറിന് പിന്നില്‍ ടെമ്പോ ട്രാവലര്‍ തട്ടുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീക്ക് നിസ്സാര പരിക്കേറ്റു. ലെജൻറ്‌സ് ക്ലബ് ഉദ്ഘാടനം അതിരപ്പിള്ളി: പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ചിക്ലായി ലെജൻറ്‌സ് ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജു വാഴക്കാല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജയ തമ്പി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പ്രസിഡൻറ് ഗോകുല്‍ മധു, സെക്രട്ടറി കെ.ബി. ഹരികൃഷ്ണന്‍, ഖജാന്‍ജി ഷൈൻറി ജോണ്‍, എം.എ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.