കിടപ്പുരോഗികൾക്കായി പുസ്തകങ്ങളൊരുങ്ങി

കൊടകര: പഞ്ചായത്തിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കും കിടപ്പു രോഗികൾക്കും അറിവ് നുകരാൻ പുസ്തകങ്ങളൊരുങ്ങി. ഇവരുടെ വീടുകളിൽ ലൈബ്രറി സജ്ജീകരിക്കുന്നതിന് വേണ്ടി കൊടകരയിലെ എഴുത്തുകാർ എന്ന ഫേസ്ബുക്ക് കൂട്ടായ്മ ശേഖരിച്ച പുസ്തകങ്ങൾ ഞായറാഴ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. പ്രസാദൻ ഏറ്റുവാങ്ങും. രാവിലെ പത്തിന് കേന്ദ്ര ഗ്രന്ഥശാലയിലാണ് ചടങ്ങ്. ഗ്രാമ പഞ്ചായത്തി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആറു മാസം മുമ്പ് തുടങ്ങിയ പുസ്തക ശേഖരണത്തിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്‌. ആയിരം പുസ്തകങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിച്ചു. പുസ്തകങ്ങൾ വെക്കാനുള്ള സജ്ജീകരണം ഗ്രാമപഞ്ചായത്ത് വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.