ഇരിങ്ങാലക്കുട: ഠാണ-ബൈപാസ് റോഡിലെ സ്വകാര്യ കെട്ടിട നിര്‍മാണം സംബന്ധിച്ച് ചർച്ച തർക്കത്തിൽ കലാശിച്ചു. നിർമാണത്തിനെതിരെ ഹൈകോടതി നല്‍കിയ സ്‌റ്റേ ഒഴിവായ സാഹചര്യത്തില്‍ അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തിെവപ്പിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ ശിവകുമാറാണ് വിഷയം കൗൺസിലിെൻറ ശ്രദ്ധയിലെത്തിച്ചത്. കെട്ടിട ഉടമയുമായി നടത്തിയ ചര്‍ച്ചയില്‍ നാലര മീറ്റര്‍ സ്ഥലം വിട്ടുതരണമെന്നാണ് നഗരസഭ നിലപാടെടുത്തത്. അതംഗീകരിക്കാന്‍ ഉടമ തയാറാവാത്ത സാഹചര്യത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തിെവക്കാന്‍ ആവശ്യപ്പെട്ട്് നഗരസഭ നോട്ടീസ് നല്‍കിയതായും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തിെവക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും പൊലീസ് സഹായം ലഭിച്ചിട്ടില്ലെന്നും കൗൺസിലർ വി.സി. വര്‍ഗീസ് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തി െവക്കുന്നതിന് പൊലീസുമായി സംസാരിക്കുമെന്ന് ചെയര്‍പേഴ്‌സൻ നിമ്യ ഷിജു അറിയിച്ചു. ഈ വിഷയത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ദീർഘ ചർച്ചയും തർക്കങ്ങളുമുണ്ടായി. കല്ലേരി തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും തോട് അളന്നു തിട്ടപ്പെടുത്തി അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാനും നടപടി സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ് അംഗം പി.വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. 16 അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗം നാല് അജണ്ടകള്‍ മാത്രമാണ് ചർച്ച ചെയ്തത്. തിങ്കളാഴ്ച വീണ്ടും യോഗം ചേരുന്നതിന് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.