ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഇത്തിള്‍കുന്ന് റോഡില്‍ പഞ്ചായത്ത് നിര്‍മിച്ച കാന വ്യക്തി മണ്ണിട്ട് അടച്ചതിനാല്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. കാറളം സെൻററില്‍നിന്ന് വരുന്ന വെള്ളത്തിനൊപ്പം മാലിന്യങ്ങളും ഈ റോഡില്‍ അടിഞ്ഞ് കൂടുന്നത് ദുരിതത്തിനിടയാക്കുകയാണ്. യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത വിധത്തില്‍ റോഡ് തകര്‍ന്ന് കിടക്കുകയാണ്. വിദ്യാർഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്. പല പ്രാവശ്യം പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു മുരിയാട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ബി.ജെ.പി ധര്‍ണ ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനും മെല്ലെപ്പോക്കിനുമെതിരെ ബി.ജെ.പി മുരിയാട് പഞ്ചായത്ത് സമിതി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.13ാം വാര്‍ഡിലെ മുടിച്ചിറയുടെ ശോച്യാവസ്ഥ പരിഹരിക്കുക, തറയിലക്കാട് - വെള്ളിലംകുന്ന് പ്രദേശത്ത് നിലനില്‍ക്കുന്ന ജലക്ഷാമത്തിന് സമഗ്രമായ പദ്ധതി നടപ്പാക്കുക, ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. നിയോജക മണ്ഡലം പ്രസിഡൻറ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് ജയന്‍ മണ്ണാളത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.