ഉന്നത വിജയികൾക്ക് കെ.എസ്.യുവിെൻറ അനുമോദനം

മാള: കെ.എസ്.യു കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല സെക്രട്ടറി ഹക്കീം ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ സജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജന.സെക്ര. എ.എ. അജ്മല്‍, ഡി.സി.സി ജന. സെക്ര. വി.എ. അബ്ദുൽ കരീം, ജില്ല പഞ്ചായത്തംഗം നിര്‍മല്‍ സി. പാത്താടന്‍, പി.ഡി. ജോസ്, കെ.എസ്.യു നേതാക്കളായ ഒൗസേപ്പച്ചന്‍ ജോസ്, ഷിഖില്‍ ചാക്കോ, സ്റ്റയിന്‍സ് ജോണ്‍സന്‍, ഡാര്‍വിന്‍ ഡേവീസ്, പ്രശാന്ത് വെണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.