ചാലക്കുടി: നാസിക്കിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവിനെതിരെയുള്ള ഹൈകോടതി സ്റ്റേയുടെ കാലാവധി തീരാറായതോടെ കൊരട്ടി ഗവ. പ്രസ് ജീവനക്കാര്‍ ആശങ്കയിൽ. റിട്ടയര്‍ പ്രായമെത്തിയവര്‍ അടക്കമുള്ള കൊരട്ടിയിലെ 24 ജീവനക്കാരാണ് നാസിക്കില്‍ പോകേണ്ടി വരുന്നത്. പ്രസ് നിര്‍ത്തി വെക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രാദേശികമായ പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങിയതോടെ തൊഴിലാളികള്‍ നിസ്സഹായരാണ്. പ്രസ് നിര്‍ത്തരുതെന്നും തൊഴിലാളികളെ സ്ഥലം മാറ്റരുതെന്നും ആവശ്യപ്പെട്ടുള്ള തൊഴിലാളികളുടെ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. അടുത്ത ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കോടതി ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഹൈകോടതിയില്‍നിന്ന് ലഭിച്ച സ്റ്റേയുടെ കാലാവധി രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കും. കോടതിയുടെ ഇടപെടല്‍ മൂലം ഓരോ മാസവും ഇതുസംബന്ധിച്ച സ്റ്റേ നീട്ടിക്കൊണ്ടുപോകുന്നതല്ലാതെ അന്തിമമായ തീരുമാനങ്ങളൊന്നും ഉണ്ടാകുന്നില്ല. പ്രസിലെ ജോലികള്‍ കേന്ദ്രസര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുേമ്പ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ ഇപ്പോള്‍ പ്രസില്‍ ഓരോ ദിവസവും വെറുതേ വന്നുപോകുകയാണ്. രണ്ടു വര്‍ഷത്തോളം ചെയ്തു തീര്‍ക്കാന്‍ ആവശ്യമായ ജോലികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രസ് നിര്‍ത്താനുള്ള തീരുമാനമായതോടെ അതെല്ലാം തിരിച്ചയക്കുകയായിരുന്നു. കൊരട്ടിയിലെ ഗവ. പ്രസ് അടക്കം രാജ്യത്തെ 9 സര്‍ക്കാര്‍ പ്രസുകള്‍ അടച്ചൂപൂട്ടുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉണ്ടായത് എട്ടുമാസം മുമ്പാണ്. ആകെയുള്ള കേന്ദ്രസര്‍ക്കാര്‍ പ്രസുകളില്‍ അഞ്ചെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്നായിരുന്നു കേന്ദ്ര നഗരകാര്യ വികസന വകുപ്പിെൻറ ഉത്തരവ്. റിട്ടയര്‍ പ്രായമെത്തിയവര്‍ അടക്കമുള്ള കൊരട്ടിയിലെ 24 ഓളം ജീവനക്കാരാണ് നാസിക്കില്‍ പോകേണ്ടി വരുന്നത്. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഒരു പ്രസ് നിലനിര്‍ത്തി കിട്ടിയിരുന്നെങ്കില്‍ എന്ന പ്രാര്‍ഥനയിലാണ് കൊരട്ടി പ്രസിലെ ജീവനക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.