കൊടുങ്ങല്ലൂർ: ഖത്തർ തട്ടിപ്പ് കേസിൽ പ്രതിയായ എറണാകുളം ജില്ലയിലെ പറവൂർ പെരുവാരം സ്വദേശിയും കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ പുരം ഇരുപത്തിയഞ്ചാം കല്ലിൽ താമസക്കാരനുമായ മുളയ്ക്കൽ സുനിൽ മേനോൻ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക്. പ്രതിക്ക് തട്ടിപ്പിന് ഖത്തറിൽ നിന്നുൾപ്പെടെ പുറമെനിന്ന് സഹായം ലഭ്യമായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ നടപടികൾ പൂർത്തിയായിട്ടില്ലെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജുകുമാർ പറഞ്ഞു. പ്രതിയുമായി നടത്തിയ വിശദാന്വേഷണത്തിൽ ഇവിടെ ഇയാൾക്ക് സഹായം ലഭിച്ചത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും സി.െഎ വ്യക്തമാക്കി. ജൂലൈ രണ്ടുവരെ അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടുകൊടുത്ത സുനിൽ മേനോനെ ആറ് ദിവസത്തെ തെളിവെടുപ്പിനും അന്വേഷണത്തിനും ശേഷം ശനിയായ്ച വൈകീട്ട് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയായിരുന്നു. തട്ടിപ്പിന് കളമൊരുക്കിയ പ്രതിയുടെ എസ്.എൻ.പുരം അഞ്ചാം പരുത്തിയിലെ വീട്, പണമെത്തിയ കൊടുങ്ങല്ലൂർ ചന്തപ്പുര വടക്ക് വശമുള്ള എസ്.ബി.െഎ ബ്രാഞ്ച്, പിൻവലിച്ച പണം നിക്ഷേപിച്ച വിവിധ ബാങ്കുകൾ, സ്ഥിരം നിക്ഷേപത്തിേൻറത് ഉൾപ്പെടെ രേഖകൾ സൂക്ഷിച്ചിരുന്ന എസ്.എൻ പുരത്തെ ബാങ്ക് ലോക്കർ, വ്യാജ സീൽ നിർമിച്ച സ്ഥാപനം, തട്ടിപ്പ് പണം ഉപയോഗിച്ച് കാർ വാങ്ങിയ എറണാകുളത്തെ ഷോറൂം, ഇയാളുടെ കമ്പനിക്ക് വെബ്സൈറ്റ് നിർമിച്ച് നൽകിയ സ്ഥാപനം ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പും, പരിേശാധനയും നടത്തി. കമ്പനിക്ക് വേണ്ടി 2014 ൽ നിർമിച്ച വെബ്സൈറ്റിെൻറ പൂർണവിവരങ്ങളും പൊലീസ് ശേഖരിച്ചു. തട്ടിപ്പിന് തയാറാക്കിയതിന് പുറമെ പിൻവലിച്ച പണം ക്രയവിക്രയം നടത്തിയത് സംബന്ധിച്ച രേഖകകളും ഡിജിറ്റൽ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സൈബർ സെല്ലിൽ നിന്നുൾപ്പെടെയുള്ള വിദഗ്ധരുടെ സഹായത്തോടെ രേഖകളുടെയെല്ലാം കൃത്യതയും ഉറപ്പുവരുത്തിയതായി പൊലീസ് അറിയിച്ചു. തട്ടിപ്പിന് വേണ്ടി തയാറാക്കിയ വ്യാജ രേഖകളും കണ്ടെടുത്തു. വിവിധ ബാങ്കുകളിൽ പതിനൊന്നോളം അക്കൗണ്ടുകളുണ്ട് പ്രതിക്ക്. ഇതിലേറെയും ഭാര്യയുമായുള്ള സംയുക്ത അക്കൗണ്ടുകളാണ്. എസ്.ബി.െഎയിൽ നിന്ന് പിൻവലിച്ച് നാല് ബാങ്കുകളിലായി സ്ഥിരം നിക്ഷേപം നടത്തിയ പണവും, പ്രതി കൈമാറിയ പണവും പൊലീസ് മരവിപ്പിച്ചതോടെ തട്ടിയെടുത്തതിൽ നലൊരു ഭാഗവും തിരിച്ചുപിടിക്കാൻ പൊലീസിനായിട്ടുണ്ട്. 23 ലക്ഷം രൂപക്ക് വാങ്ങിയ കാറും പൊലീസ് പിടിച്ചെടുത്തു. ഖത്തർ അമീറിെൻറ പത്തോളം ചിത്രങ്ങൾ തയാറാക്കി നൽകാമെന്ന് ഖത്തർ മ്യൂസിയം അതോറിറ്റി ചെയർപേഴ്സൻ കൂടിയായ അമീറിെൻറ സഹോദരിയുടെ ഇ-മെയിലിൽ നുഴഞ്ഞ് കയറി വ്യാജ ഇ-മെയിൽ സന്ദേശം അതോറിറ്റിക്ക് നൽകി അഞ്ച് കോടിയിലേറെ തട്ടിപ്പ് നടത്തിയതാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.