വിമുക്ത ഭടന്​​ പോളിക്ലിനിക്കിൽ ചികിത്സ നിഷേധിച്ചു; നാളെ ധർണ

തൃശൂർ: വിമുക്ത ഭടന്മാർക്കുള്ള എക്സ്-സർവിസ്മെൻ േകാൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇ.സി.എച്ച്.എസ്) പോളിക്ലിനിക്കിൽ ചികിത്സ നിഷേധിക്കപ്പെട്ടതായി പരാതി. ഡിസംബർ 19ന് തൃശൂർ കുട്ടനെല്ലൂരിലെ ക്ലിനിക്കൽ ചികിത്സ തേടിയെത്തിയ ഇരിങ്ങാലക്കുട സ്വദേശി വി.എ. ജോണി ചികിത്സ നിഷേധത്തെത്തുടർന്ന് തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചുവെന്ന് കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൊട്ടടുത്തുള്ള വിമുക്തഭട കാൻറീനിൽനിന്ന് സാധനങ്ങൾ വാങ്ങി ഇറങ്ങിയ ജോണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ക്ലിനിക്കിലേക്ക് കൊണ്ടുപോകാൻ പ്രായോഗികമായി പ്രയാസമുള്ളതിനാൽ ഡോക്ടറെ ഒാേട്ടാറിക്ഷക്കടുത്തേക്ക് വിളിച്ചെങ്കിലും ചെന്നില്ലെന്നാണ് ആക്ഷേപം. അഞ്ച് ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉണ്ടായിട്ടും സഹായിച്ചില്ല. മാത്രമല്ല, തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസും അനുവദിച്ചില്ല. ചികിത്സ ൈവകിയതാണ് മരണ കാരണമെന്ന് തൃശൂരിലെ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇൗ ക്ലിനിക്കിലെ സേവനം പലപ്പോഴും തൃപ്തികരമല്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതേക്കുറിച്ച് ഉന്നതർക്കുൾപ്പെടെ പരാതി അയച്ചെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. പ്രതിമാസം 1000 രൂപ പെൻഷനിൽനിന്ന് വിഹിതം പിടിച്ചാണ് സേവനം നൽകുന്നത്. അത് പലപ്പോഴും ആവശ്യത്തിന് ഉതകുന്നില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. പ്രതിരോധ വകുപ്പി​െൻറ നിയന്ത്രണത്തിലാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ചികിത്സ നിഷേധത്തിൽ പ്രതിഷേധിച്ച് 31ന് പോളിക്ലിനിക്കിനു മുന്നിൽ ധർണ നടത്തും. രാവിലെ 10ന് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ.ആർ. ഗോപിനാഥൻ നായർ, ട്രഷറർ ടി.കെ. ചന്ദ്രൻ, രക്ഷാധികാരി വി.പി. ഡേവിസ്, വൈസ് പ്രസിഡൻറ് തോമസ് കൂടാലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.