മോഷ്​ടാക്കള്‍ക്ക് മുന്‍പരിചയമുള്ളവരുടെ സഹായം ലഭിച്ചതായി സംശയം

ചാലക്കുടി: ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റിലെ കവര്‍ച്ചയില്‍ മോഷ്ടാക്കളുടെ കൂട്ടത്തില്‍ ജല്ലറിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് മുന്‍പരിചയമുള്ളവരുണ്ടാകാമെന്ന് പൊലീസ് നിഗമനം. അല്ലെങ്കില്‍ ആരുടെയോ സഹായം ലഭിച്ചിരിക്കാം. ജ്വല്ലറിയില്‍ കൂടുതല്‍ സ്വർണം സൂക്ഷിച്ച സ്ഥലവും അതിൽ പ്രവേശിക്കാനുള്ള വഴികളും മോഷ്ടാക്കള്‍ മനസ്സിലാക്കിയിരുന്നു. കുറച്ചുകാലമായി നിരീക്ഷണം നടത്തിയ ശേഷമാവണം കൃത്യം നടത്തിയത്. പള്ളിയിലെ പെരുന്നാള്‍ പ്രമാണിച്ച് ജ്വല്ലറിയിലെ കാവല്‍ക്കാരന്‍ കൊച്ചപ്പന്‍ ശനിയാഴ്ചയും ഞായറാഴ്ചയും ലീവെടുത്തിരുന്നു. ഇത് മനസ്സിലാക്കിയായിരുന്നു മോഷണം. ഫാന്‍ സ്ഥാപിച്ച ഭിത്തി പഴക്കമേറിയതാണെന്നും ബാത്ത് റൂമിലെ വാതില്‍ ദുര്‍ബലമാണെന്നും മോഷ്ടാക്കൾ മനസ്സിലാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.