തേക്കിൻകാടും നഗരവും ശുചീകരിച്ച് സി.പി.എം പ്രവർത്തകർ

തൃശൂർ: സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നഗരത്തിലുണ്ടായ മാലിന്യങ്ങൾ രണ്ട് മണിക്കൂർ കൊണ്ട് ശുചീകരിച്ച് സി.പി.എം പ്രവർത്തകർ. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച സമ്മേളനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുറവായതാണ് വേഗത്തിൽ വൃത്തിയാക്കാനായത്. പൊതുസമ്മേളനം നടന്ന തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട് എന്നിവിടങ്ങളിലായിരുന്നു പ്രവർത്തകർ ശുചീകരണത്തിനിറങ്ങിയത്. അതി രാവിലെ തന്നെ ജില്ല നേതാക്കളായ പി.കെ. ഷാജൻ, കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, ഏരിയ സെക്രട്ടറി കെ.രവീന്ദ്രൻ, സി.ഐ.ടി.യു നേതാവ് കെ.വി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പേപ്പറടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ച് കോർപറേഷൻ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി സംസ്കരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.