മുളങ്കുന്നത്തുകാവ്: അരി മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നതെന്ന് ആക്ഷേപമുയർന്ന പാലക്കാട് സൈലൻറ് വാലി കടുകുമണ്ണ ഊരിൽ മധു(32)വിെൻറ പോസ്റ്റ്മോർട്ടം ശനിയാഴ്ച കാലത്ത് എട്ടിന് നടക്കും. വെള്ളിയാഴ്ച വൈകീട്ട് 3.45 നാണ് മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെത്തിച്ചത്. അരമണിക്കൂറോളം മൃതദേഹം വരാന്തയിൽ കിടത്തി. വിവാദമായ കേസായതിനാൽ നടപടി ക്രമം പാലിച്ച് വിശദ പരിശോധന നടത്തി പോസ്റ്റുമോർട്ടം നടത്താനാണ് ശനിയാഴ്ചത്തേക്ക് മാറ്റിയതെന്ന് ഫോറൻസിക് മേധാവി ഡോ. ബലറാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.