അഗളി അതിക്രമം അപമാനകരം -കോടിയേരി തൃശൂർ: അഗളിയില്‍ ആദിവാസി യുവാവിനെ മോഷ്‌ടാവെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ കൊന്നത് അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. മാപ്പ് അര്‍ഹിക്കാത്ത അപരിഷ്‌കൃത നടപടിയാണിത്. മാനസ്സികാരോഗ്യം തകരുന്നവരേയും വിശപ്പുള്ളവരേയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിേൻറയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും നിരവധി പദ്ധതികള്‍ ഉണ്ട്. ഇവ ഉപയോഗപ്പെടുത്തിയും വിവിധ ഏജന്‍സികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചും ഇത്തരം ആളുകള്‍ക്ക് സഹായം ഉറപ്പാക്കുകയാണ് പൗരന്മാരും പൊതുപ്രവര്‍ത്തകരും ചെയ്യേണ്ടത്. സഹജീവിയോട് കാരുണ്യം കാട്ടുക എന്നതാണ് കേരളം പൊതുവില്‍ പ്രകടിപ്പിക്കുന്ന സംസ്‌കാരം. അതിന് അപവാദമായി അഗളിയിലെ കാട്ടാളത്ത നടപടി. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും പുലര്‍ത്തണമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.