tcg sreejith7

വി.എസ്. അച്യുതാനന്ദ​െൻറ പ്രസ്താവന തൃശൂര്‍: മധു എന്ന ആദിവാസി യുവാവിനെ പൈശാചികമായി മർദിച്ച് കൊലപ്പെടുത്തിയവരെ കണ്ടെത്തി അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദലിതരും ആദിവാസികളുമായ ജനവിഭാഗങ്ങള്‍ തുല്യരും സുരക്ഷിതരുമാണെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. സ്വന്തം ജീവിതസാഹചര്യങ്ങളില്‍ ജീവിക്കാനുള്ള അവകാശമാണ് ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുന്നത്. ആദിവാസിയുടെ ഭൂമിയും ആവാസവ്യവസ്ഥയും ൈകയേറുകയും അവരെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നത് ഒരിക്കലും വെച്ച്പൊറുപ്പിക്കാനാവില്ല -വി.എസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.