ചെറുതുരുത്തി തടയണ നിർമാണം ധ്രുതഗതിയിൽ

ചെറുതുരുത്തി: ഭാരതപ്പുഴക്ക് കുറുകെ 14.5 കോടി രൂപ ചെലവഴിച്ചുള്ള ചെറുതുരുത്തി- ഷൊർണൂർ തടയണ നിർമാണം ധ്രുതഗതിയിൽ. കാലവർഷത്തിന് മുമ്പ് പണി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മാർച്ചോടുകൂടി അടിയണ നിർമാണം തീരുമെന്നും അധികൃതരും കരാറുകാരനും പറഞ്ഞു. ഷൊർണൂർ ഭാഗത്തുനിന്നുള്ള നിർമാണം പ്രാഥമിക ഘട്ടം പിന്നിട്ടതോടെ ചെറുതുരുത്തി ഭാഗത്ത് നിന്നാണിപ്പോൾ പ്രവർത്തനം നടക്കുന്നത്. ഷൊർണൂർ നഗരസഭയും അഞ്ച് പഞ്ചായത്തുകളിലേയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് തടയണ നിർമാണം. 360 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവുമാണ് തട‍യണക്ക്. 32 ഷട്ടറുകളിൽ പത്തെണ്ണം നിർമാണം പൂർത്തിയായി. രാത്രിയും പകലും വിശ്രമമില്ലാതെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.