തൃശൂർ: ജില്ലയിൽ വെള്ളത്തിെൻറ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ കുടിവെള്ളം സുരക്ഷിതമാണെന്ന് ജനം ഉറപ്പുവരുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സുഹിത. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. അല്ലാത്ത പക്ഷം മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, കോളറ തുടങ്ങിയ പല മാരകരോഗങ്ങൾക്കും കാരണമാകുെമന്നും അവർ പറഞ്ഞു. ശീതളപാനീയങ്ങൾ വിൽക്കുന്ന കടകൾ ശുദ്ധമായ വെള്ളവും ഐസും ഉപയോഗിക്കണം. ഇത് ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തും. ഭക്ഷണശാലകൾ ആഹാരം അടച്ച് സൂക്ഷിക്കണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.