മധുവിെൻറ മരണം: സി.പി.െഎ-എം.എൽ പ്രതിഷേധിച്ചു തൃശൂർ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊന്ന മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.െഎ-എം.എൽ റെഡ് സ്റ്റാർ ജില്ല കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. കോർപറേഷൻ ഒാഫിസിന് മുന്നിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ കെ. ശിവരാമൻ, സലിം ദിവാകരൻ, ജയൻ കോനിക്കര എന്നിവർ സംസാരിച്ചു. കെ.വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. എം.വി. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.