വാർഷിക സമ്മേളനം

ചേർപ്പ്: സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ചേർപ്പ് ബ്ലോക്ക് ജില്ല പഞ്ചായത്തംഗം പി.കെ. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ.കെ. സഹദേവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രഷറർ സി.എൻ. ശ്രീധര കുറുപ്പ് സംഘടന റിപ്പോർട്ടിങ് നടത്തി. ജില്ല ജോ. സെക്രട്ടറി സി.ജി. നാരായണൻകുട്ടി, സംസ്ഥാന കൗൺസിലർമാരായ പി. രാമൻകുട്ടി മേനോൻ, കെ. ശശിധരൻ കെ.ജി. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഔസേപ്പ് കോടന്നൂർ സ്വാഗതവും വൈസ് പ്രസിഡൻറ് മേഴ്സി പോൾ നന്ദിയും പറഞ്ഞു. വി.കെ. അബ്ദുൽ റഹിമാൻ കുട്ടി (പ്രസി.), പി.എ. വേലായുധൻ (സെക്ര.), കെ.കെ. അബ്ദുൽ കലാം, എൻ. പ്രേമ പത്മിനി (വൈസ് പ്രസി.), സി. ചന്ദ്രശേഖരൻ, പി.എൻ. സരോജിനി (ജോ.സെക്ര.), കെ.കെ. ശങ്കരൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. വനിത സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. സരള ഉദ്ഘാടനം ചെയ്തു. വനിത വേദി കൺവീനർ പി.എൻ. സരോജിനി അധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്ക് പെരുവനം സതീശൻ മാരാർ സമ്മാനം വിതരണം ചെയ്തു. സി.ജി. നാരായണൻകുട്ടി, ഔസേപ്പ് കോടന്നൂർ, മേഴ്സി പോൾ, എം.ആർ. കാളിക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.