ആദിവാസി യുവാവിെൻറ കൊലപാതകം: കുടുംബത്തിന് അടിയന്തര ധനസഹായം ഉടൻ - മന്ത്രി ബാലൻ മുളങ്കുന്നത്തുകാവ്: കൊല ചെയ്യപ്പെട്ട ആദിവാസി യുവാവിെൻറ കുടുംബത്തിന് അടിയന്തര ധനസഹായം ഉടൻ നൽകുമെന്ന് മന്ത്രി എ.കെ. ബാലൻ. തൃശൂർ ഗവ. മെഡി. കോളജ് മോർച്ചറിയിൽ ആദിവാസി യുവാവ് കടുകുമണ്ണ ഊരിൽ മധുവിെൻറ മൃതദേഹം കണ്ടശേഷം ബന്ധുക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവാവിനെ മൃഗീയമായി തല്ലിക്കൊന്നവരെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യും. യുവാവിെൻറ കുടുംബസ്ഥിതി വിലയിരുത്തി ഭാവി സംരക്ഷണം നൽകും. സംസ്കാരിക കേരളത്തിന് അപമാനമായ ഉത്തരേന്ത്യൻ ശൈലിയിലുള്ള സദാചാര ഗുണ്ടായിസം പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രാകൃത മനുഷ്യക്കുരുതി മലയാളനാട്ടിൽ അനുവദിക്കിെല്ലന്ന് കൂടെയുണ്ടായിരുന്ന എം.ബി. രാജേഷ് എം.പി വ്യക്തമാക്കി. മരിച്ച മധുവിെൻറ സഹോദരൻ രാജേഷിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയാണ് മന്ത്രി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.