തൃശൂർ: ജില്ലയിലെ പെട്രോൾ പമ്പുകളിൽ നടക്കുന്ന അളവുതൂക്ക ക്രമക്കേടുകളെക്കുറിച്ച് ലീഗൽ മെട്രോളജി വകുപ്പ് അന്വേഷണം നടത്തണമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻറ് പ്രിൻസ് തെക്കൻ അധ്യക്ഷത വഹിച്ചു. ജെറിൻ ജോൺ പടയാട്ടിൽ, എ.ഡി. ബെന്നി, പി.ടി. റപ്പായി, ജോഷി പാച്ചൻ, രാമകൃഷ്ണൻ, മധു, പ്രിജോ പോളി, ജോസഫ് വർഗീസ് വെളിയത്ത്, പുഷ്പാകരൻ തോട്ടുപ്പുറം, ഫൈസൽ മുഹമ്മദ്, ടി. ബ്രിജോ എന്നിവർ സംസാരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപക ദിനാഘോഷം തൃശൂർ: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിെൻറ സ്ഥാപകദിനം കോർപറേഷൻ ഡെപ്യൂട്ടി മേയർ ബീന മുരളി ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ജോൺ ഡാനിയേൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രപതി ആദരിച്ച മുപ്പത് വിദ്യാർഥികൾക്ക് മെഡൽ വിതരണം ചെയ്തു. പി.എച്ച്.ഡി ലഭിച്ചു തൃശൂർ: ചെന്നൈ സവീത യൂനിവേഴ്സിറ്റിയിൽനിന്ന് നഴ്സിങ്ങിൽ പി.എച്ച്.ഡി ലഭിച്ച അമല നഴ്സിങ് കോളജിലെ അസോ.പ്രഫ. ഡോ. സിസ്റ്റർ മെർലി ജോൺ. പാലക്കാട് ഹോളിഫാമിലി മേരിയൻ പ്രോവിൻസ് അംഗമാണ്. കോഴിക്കോട് പുല്ലൂരാംപാറ പുതിയാപറമ്പിൽ ജോൺ - മേരി ദമ്പതികളുടെ മകളാണ്. ആർത്തവം നിലച്ച സ്ത്രീകളുടെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് കറിവേപ്പിലയും കക്കരിക്കയും ഫലപ്രദമാണെന്ന് കണ്ടെത്തിയ പഠനത്തിനാണ് പി.എച്ച്.ഡി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.