കേരളത്തിലെ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ചരിത്രം' പ്രകാശനം ചെയ്​തു

തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളന വേദിയിൽ 'കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം' പ്രകാശനം ചെയ്തു. ആലപ്പുഴ സമ്മേളന തീരുമാനപ്രകാരം വി.എസ്‌. അച്യുതാനന്ദന്‍ ചെയര്‍മാനും കോടിയേരി ബാലകൃഷ്‌ണന്‍ കണ്‍വീനറുമായ ചരിത്ര രചന സമിതിയാണ്‌ പുസ്‌തകം തയാറാക്കിയത്‌. അഞ്ച് വാല്യങ്ങളിലായാണ്‌ ചരിത്രം പ്രതിപാദിക്കുന്നത്. ആദ്യ വാല്യമാണ് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളക്ക് ആദ്യ പ്രതി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തത്. 1940 വരെയുള്ള കാലഘട്ടത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​െൻറ ഉദയവും സാമൂഹിക സാഹചര്യവുമാണ് ആദ്യവാല്യത്തിൽ പ്രതിപാദിക്കുന്നത്. 1940 മുതൽ '52 വരെയുള്ള കാലഘട്ടത്തിലെ പ്രവർത്തനങ്ങളും 1952 മുതൽ '64 വരെയുള്ള കാലഘട്ടത്തിലെ ആശയസമരങ്ങളുടേയും സി.പി.എം രൂപവത്കരണത്തി​െൻറയും ചരിത്രം പ്രതിപാദിക്കുന്നതാണ് രണ്ടും മൂന്നും വാല്യങ്ങൾ. '64 മുതൽ '90 വരെയുള്ള സി.പി.എമ്മി​െൻറ വികാസവും ദൃഢീകരണവുമാണ് നാലാം വാല്യത്തിൽ. 1990 മുതൽ 2018 വരെ ഉദാരവത്കരണ, വർഗീയതയുടെ കാലഘട്ടത്തിലുള്ള സി.പി.എമ്മി​െൻറ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നതാണ് അഞ്ചാം വാല്യം. ശേഷിക്കുന്ന നാല് വാല്യങ്ങളും രണ്ട് വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഇൗ പുസ്തകം പൂർണമാണെന്ന് അവകാശപ്പെടുന്നില്ലെന്നും പുസ്തകം വായിച്ച് ഇൗ പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളും രേഖകളും കൈമാറിയാൽ അതുകൂടി ഉൾപ്പെടുത്തി പുതിയ പതിപ്പ് പുറത്തിറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം മനസ്സിലാക്കാൻ ഇൗ പുസ്തകം സഹായകമാകുമെന്നും സാധാരണ നിലക്ക് ശ്രദ്ധയിലില്ലാത്ത ഒേട്ടറെ കാര്യങ്ങൾ ഇൗ പുസ്തകത്തിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി. സാധാരണ ചരിത്ര പുസ്തകത്തിൽ നിന്നും വ്യത്യസ്തമാണ് ഇൗ പുസ്തകമെന്ന് എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയിൽ എന്ത് മാറ്റം വേണമെന്ന ചർച്ചക്ക് ഇൗ പുസ്തകം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.