ഇടതു മതേതര ശക്തി വിപുലമാക്കണം ^വി.എസ്​

ഇടതു മതേതര ശക്തി വിപുലമാക്കണം -വി.എസ് തൃശൂർ: കേന്ദ്രത്തിൽ ബി.െജ.പി.ക്കെതിരെ കോൺഗ്രസ് അടക്കമുള്ള വിശാല മതേതര കൂട്ടായ്മ വേണമെന്ന യച്ചൂരിയുടെ സമീപനത്തെ ഒരിക്കൽ കൂടി പിന്തുണക്കുന്നുവെന്ന സൂചന നൽകി വി.എസ്. അച്യുതാനന്ദൻ. പ്രതിനിധി സമ്മേളനത്തിന് പതാക ഉയർത്തി സംസാരിക്കവെയാണ് അദ്ദേഹം ഇൗ സൂചന നൽകിയത്. വർഗീയ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ ഇടതു മതേതര ശക്തി വിപുലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വി.എസി​െൻറ ഹ്രസ്വ പ്രസംഗത്തി​െൻറ പൂർണ രൂപം: അതീവ ഗൗരവതരമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യം രാജ്യത്ത് നിലനിൽക്കുന്ന സന്ദർഭത്തിലാണ് പാർട്ടി സംസ്ഥാന സമ്മേളനം നടക്കുന്നത്. നവ ലിബറൽ നയങ്ങളും വർഗീയ ഫാഷിസ്റ്റ് പ്രവണതകളും രാജ്യത്തി​െൻറ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുന്ന കാലമാണിത്. ഇതിനെ ചെറുത്തു തോൽപ്പിക്കാൻ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങൾ വിപുലവും വ്യാപകവുമായ രീതിയിൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകണം. അതോടൊപ്പം നവ കേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാറിന് കൂടുതൽ കരുത്ത് പകരണം. സർക്കാറിന് എതിരായ സ്ഥാപിത താൽപര്യക്കാരുടെ ആസൂത്രിത നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കണം. ഇൗ കാര്യങ്ങളിൽ ഗൗരവ ചർച്ച നടത്തിയും തീരുമാനങ്ങൾ എടുത്തുമായിരിക്കും സമ്മേളനം സമാപിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.