പൊലീസിൽ ആർ.എസ്​.എസ്​ സെൽ സജീവം

തൃശൂർ: പൊലീസിന് ജനകീയമുഖം നഷ്ടപ്പെെട്ടന്നും നൽകിയ സ്വാതന്ത്ര്യം സേനാംഗങ്ങൾ ദുരുപയോഗം ചെയ്യുകയാെണന്നും സി.പി.എം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. പല രാഷ്ട്രീയ താൽപര്യങ്ങളുള്ളവർ പൊലീസിലുണ്ട്. ആർ.എസ്.എസ് സെൽ പൊലീസിൽ സജീവമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൊലീസിൽനിന്നും നീതി ലഭിക്കുന്നില്ലെന്ന് പല ജില്ല സമ്മേളനങ്ങളിലും പരാതി ഉയർന്നിരുന്നു. ആർ.എസ്.എസ്, എസ്.ഡി.പി.െഎ പ്രവർത്തകർക്ക് ലഭിക്കുന്ന പരിഗണന പോലും പൊലീസ് സ്റ്റേഷനുകളിൽ തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണ് ചില ജില്ലകളിൽ സി.പി.എം ജില്ല സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ചത്. അത്തരം പരാമർശങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. റിപ്പോർട്ടിൽ പൊലീസിനെതിരെയുള്ള ഇൗ പരാമർശം പരോക്ഷമായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനെതിരായ വിമർശനവുമാണ്. വരും ദിവസങ്ങളിൽ സി.പി.എം സമ്മേളനത്തിൽ നടക്കുന്ന ചർച്ചകളിലും പൊലീസിനെതിരെ ശക്തമായ വിമർശനമാണുണ്ടാകുക. പലയിടങ്ങളിലും പൊലീസി​െൻറ അതിക്രമങ്ങൾക്ക് പാർട്ടി പ്രവർത്തകർ വിധേയരാകുന്നുവെന്ന പരാതി പല ജില്ലകളിൽ നിന്നുമുണ്ട്. കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ പൊലീസ് അതിക്രമങ്ങൾ ചർച്ചക്ക് കാരണമാകും. പല കേസുകളിലും പൊലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്ന പരാതിയുമുണ്ട്. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ നടക്കുമെന്നും അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.