തദ്ദേശ വകുപ്പിൽനിന്ന്​ വിരമിച്ചവരുെട ആനുകൂല്യം ഒരു വർഷമായിട്ടും കൊടുത്തില്ല

തൃശൂർ: ഭരണ നിർവഹണത്തിനായി വിഭജിച്ച വകുപ്പുകളെ ഏകോപിപ്പിച്ചതോെട ഉദ്യോഗസ്ഥരുടെ പടയുണ്ടായിട്ടും തദ്ദേശ വകുപ്പി​െൻറ പ്രവർത്തനം കുത്തഴിഞ്ഞുതന്നെ. വിരമിച്ച ഉദ്യോഗസ്ഥരുടെ ആനുകൂല്യം പോലും നൽകാതെ വകുപ്പി​െൻറ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. വകുപ്പ് മന്ത്രിയുടെ ജില്ലയായ മലപ്പുറത്ത് കഴിഞ്ഞ മേയ്‌ 31നു വിരമിച്ച എട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ ആനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല. മറ്റൊരു നിർവഹണ ഉദ്യോഗസ്ഥൻ നടപ്പാക്കിയ പ്രോജക്ടി​െൻറ പേരിൽ തൃശൂർ സ്വദേശിയായ പഞ്ചായത്ത്‌ സെക്രട്ടറിയുടെ വിരമിക്കൽ ആനുകൂല്യങ്ങൾ പിടിച്ചു വെച്ചിരിക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, ഗ്രാമവികസനം എന്നിവ മൂന്നു മന്ത്രിമാരുടെ കീഴിലായിരുന്നു. ഇടത് സർക്കാർ ഇവ ഏകോപിപ്പിച്ചു. അണ്ടർ സെക്രട്ടറി മുതൽ പ്രിൻസിപ്പൽ സെക്രട്ടറി വരെ 22 ഉന്നത ഉദ്യോഗസ്ഥരുണ്ട്. ഇവർക്ക് കീഴെ സെക്ഷൻ ഓഫിസർ തുടങ്ങി അസിസ്റ്റൻറ് വരെയുള്ള നൂറോളം ഉദ്യോഗസ്ഥർ വേറെയുണ്ട്. തലസ്ഥാനത്തു ഓരോ വകുപ്പി​െൻറ ഡയറക്ടറേറ്റുകളും അവക്ക് കീഴെ നൂറുകണക്കിന് ഉദ്യോഗസ്ഥരും ഇതിനു പുറമെയാണ്. ഉദ്യോഗസ്ഥ പടയുണ്ടായിട്ടും തദ്ദേശ വകുപ്പി​െൻറ പ്രവർത്തങ്ങൾ കുത്തഴിഞ്ഞ മട്ടിലാണെന്ന് ജീവനക്കാർതന്നെ പറയുന്നു. അമിത ജോലിഭാരത്തിനൊപ്പം സമ്മർദത്തിൽ കൂടിയാണ് ജീവനക്കാർ. വാർഷിക പദ്ധതി നടത്തിപ്പിനു പുറമെ സർക്കാറി​െൻറ മറ്റ് പരിപാടികളുടെ ചുമതലകൂടി വന്നതോടെ ജീവനക്കാർ വിയർത്തു. നവ കേരള മിഷനിലെ ലൈഫ് പദ്ധതിയുടെ ചുമതലയും തദ്ദേശ വകുപ്പിനാണ്. വാർഷിക പദ്ധതി തുടങ്ങുംമുമ്പുതന്നെ പദ്ധതി വിഹിത വിനിയോഗം നടക്കേണ്ടത് എങ്ങനെയെന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യോഗം വിളിച്ച് അറിയിച്ചിട്ടും സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ലക്ഷ്യമിട്ടതി​െൻറ പകുതി പോലും എത്തിയിട്ടില്ല. തങ്ങളെ മറ്റ് ചുമതലകൾ ഏൽപ്പിച്ചതാണ് വൈകാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. ജോലിഭാരവും സമ്മർദവുമാണ് അവർ ഉന്നയിക്കുന്ന പ്രശ്നം. കൊട്ടാരക്കര, തിരുവില്വാമല പഞ്ചായത്ത്‌ സെക്രട്ടറിമാർ ജീവനൊടുക്കിയത് ജോലിയുടെ പേരിലുള്ള മാനസിക പീഡനം കാരണമാണെന്ന ആരോപണവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.