മതങ്ങൾ രാഷ്​ട്രീയ പാർട്ടികൾ ^ബാലചന്ദ്രൻ ചുള്ളിക്കാട്​

മതങ്ങൾ രാഷ്ട്രീയ പാർട്ടികൾ -ബാലചന്ദ്രൻ ചുള്ളിക്കാട് തൃശൂർ: മതങ്ങളിൽ മുഴുവൻ രാഷ്ട്രീയമാണെന്നും മതങ്ങൾ രാഷ്ട്രീയ പാർട്ടികളാണെന്നും ബാലചന്ദ്രൻ ചുള്ളിക്കാട്. മതങ്ങളുടെയും മത സംഘടനകളുടെയും ലക്ഷ്യം സാംസ്കാരിക പരിപൂർണതയല്ലെന്നും രാഷ്ട്രീയാധികാരവും സമ്പത്തും കൈവരിക്കലുമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സേമ്മളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച 'സംസ്കാരം, പ്രത്യയശാസ്ത്രം' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും ജാതിയുമാണ് ഇന്ത്യയിൽ സംസ്കാരത്തെ നിയന്ത്രിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തി​െൻറ മുഖ്യധാരയിൽ ഇന്നുള്ളത് ജാതി-മത രാഷ്ട്രീയവും സംസ്കാരവുമാണ്. വർഗ രാഷ്ട്രീയം വളരെ പ്രക്ഷീണമായി. ഹിന്ദുത്വം ജാതി ഘടനയിലാണ് നിലകൊള്ളുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ ജാതി രാഷ്ട്രീയം കൊണ്ട് നേരിടാമെന്നാണ് കോൺഗ്രസ് വിചാരിക്കുന്നത്. കോൺഗ്രസ് ജാതി രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുേമ്പാൾ ഹിന്ദുത്വ രാഷ്ട്രീയമാണ് ശക്തിപ്പെടുന്നത്. ജാതി രാഷ്ട്രീയം കൊണ്ട് മത രാഷ്ട്രീയത്തെ നേരിടാനാവില്ല. സംസ്കാരത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കാനാവില്ല. സംസ്കാരമാണ് രാഷ്ട്രീയത്തി​െൻറ മൂലധനം -അദ്ദേഹം പറഞ്ഞു. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. മനുഷ്യത്വമുള്ള സാംസ്കാരിക സംഘം കേരളത്തിൽ സജീവമാക്കണമെന്നും അതുവഴി സ്ഥിതിയും സമത്വവും സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അനുഷ്ഠാനത്തിനും വിശ്വാസത്തിനും എതിരായതിനെ നശിപ്പിക്കണമെന്ന ബോധമാണ് വളരുന്നത്. അതിനെതിരെ സഹിഷ്ണുത വളർത്തികൊണ്ടുവരണം. ഇൗ വീക്ഷണം സാംസ്കാരികമായി വളർത്തികൊണ്ടുവരണമെന്ന ചിന്ത ഇന്നത്തെ സാംസ്കാരിക പ്രവർത്തകർക്കില്ല -അേദ്ദഹം കുറ്റപ്പെടുത്തി. എം.എ. ബേബി അധ്യക്ഷത വഹിച്ചു. മതങ്ങളിൽ നിഷ്ക്കളങ്കമായി വിശ്വസിക്കുന്ന ശരിയായ മത വിശ്വാസികളെ ചേർത്ത് നിർത്തി വേണം വർഗീയതക്കെതിരെ പോരാട്ടം നടത്താൻ എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കെ.കെ. ശൈലജ, കെ.ടി. ജലീൽ, മുകേഷ് എം.എൽ.എ, ലളിത ലെനിൻ, കെ.പി.എ.സി. ലളിത എന്നിവർ സംസാരിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.