കേന്ദ്ര സർക്കാറിനെതിരെ ബി.എം.എസ് കരിദിനം ആചരിച്ചു

തൃശൂര്‍: മിനിമം പെന്‍ഷന്‍ 3000 രൂപയാക്കുക, ആശാവര്‍ക്കര്‍, അംഗന്‍വാടി ജീവനക്കാരുടെ ഓണറ്റേറിയം വർധിപ്പിക്കുക, തൊഴിലുറപ്പ് മേഖലകളിലെ തൊഴില്‍ ദിനവും -വേതനവും വർധിപ്പിക്കുക, ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല സഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.എം.എസി​െൻറ ആഭ്യമുഖ്യത്തില്‍ സ്പീഡ് പോസറ്റോഫിസ് മാർച്ച് നടത്തി. ജില്ല സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജയന്‍ കോലാരി അധ്യക്ഷത വഹിച്ചു. പി.എസ്. സഹദേവന്‍, സുധീഷ്, കെ.എന്‍. ജിജേഷ് കുമാര്‍, പി.എസ്. കാന്തിമതി, എന്‍.രാജന്‍, ഗിരിജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.