വാടാനപ്പള്ളി: സർക്കാർ സഹായം നൽകാത്തതു കൊണ്ടാണ് വിനായകെൻറ കുടുംബത്തിന് കോൺഗ്രസ് അഞ്ച് ലക്ഷം രൂപ നൽകിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവറട്ടി പൊലീസിെൻറ മർദനത്തെ തുടർന്ന് തൂങ്ങി മരിച്ച വിനായകെൻറ വീട്ടിലെത്തി പിതാവ് കൃഷ്ണദാസിനും മാതാവ് ഓമനക്കും ധനസഹായം നൽകിയ ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഈ തുക ഒന്നിനും പരിഹാരമാകില്ല. സർക്കാർ സഹായമൊന്നും ലഭിച്ചില്ലെന്ന് പടയൊരുക്കം ജാഥ ചാവക്കാട് എത്തിയപ്പോൾ നിവേദനം നൽകിയതിെൻറ അടിസ്ഥാനത്തിലാണ് തുക നൽകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഓമന തുക വാങ്ങിയത്. സഹായം നൽകിയ ശേഷം വീടിന് പുറത്തിറങ്ങിയ രമേശ് ചെന്നിത്തല പാർട്ടി പ്രവർത്തകരോട് കേസിെൻറ സ്ഥിതി ചോദിച്ചറിഞ്ഞു. വിനായകനെ മർദിച്ച പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചെന്ന് പറഞ്ഞപ്പോൾ ഇവരെ സർവിസിൽനിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്ന് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാത്രി 8-.20നാണ് പ്രതിപക്ഷ നേതാവ് വിനായകെൻറ വീട്ടിൽ എത്തിയത്. കഴിഞ്ഞവർഷം ജൂൈല 12നാണ് വിനായകനെയും സുഹൃത്ത് ശരത്തിനെയും പാവറട്ടി പൊലീസ് മർദിച്ചത്. പിറ്റേ ദിവസമാണ് വിനായകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചെന്നിത്തലയോടൊപ്പം ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, വൈസ് പ്രസിഡൻറ് ജോസ് വളളൂർ, ടി.വി. ചന്ദ്രമോഹൻ, പി.കെ. അബൂബക്കർ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്, സുനിൽ അന്തിക്കാട്, പൊറിഞ്ചു, ബാലചന്ദ്രൻ വടക്കേടത്ത്, ഗോപപ്രതാപൻ, സുനിൽ കാര്യാട്, യു.കെ. പീതാംബരൻ, പി.കെ. രാജൻ എന്നിവർ ഉണ്ടായിരുന്നു. പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.