പി.എൻ.ബി തട്ടിപ്പ്: ബാങ്ക് സ്വകാര്യവത്കരണ വാദവുമായി വാണിജ്യ-വ്യവസായ സംഘടനകൾ തൃശൂർ: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിെൻറ പശ്ചാത്തലത്തിൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കണമെന്ന വാദവുമായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ വാണിജ്യ-വ്യവസായ സംഘടനകൾ. ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) അേസാസിയേറ്റഡ് ചേംബർ ഒാഫ് കോമേഴ്സുമാണ് (അസോെച്ചം) ഇൗ ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കോർപറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളാണ് ഇവ. കഴിഞ്ഞ 11 വർഷം പൊതുമേഖല ബാങ്കുകൾക്കായി സർക്കാർ ഒഴുക്കിയ മൂലധനം വൃഥാവിലായെന്ന് ഫിക്കി വാദിക്കുേമ്പാൾ തട്ടിപ്പിൽ ഉൾപ്പെടുന്നതും പ്രതിസന്ധി നേരിടുന്നതും പൊതുമേഖല ബാങ്കുകൾ മാത്രമാണെന്നാണ് അസോച്ചെം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇൗ വാദവും സ്വകാര്യവത്കരണ ആവശ്യവും അപലപനീയമാണെന്നാണ് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷെൻറ (എ.െഎ.ബി.ഇ.എ) നിലപാട്. കഴിഞ്ഞ 11 വർഷത്തിനിടെ പൊതുമേഖല ബാങ്കുകൾക്ക് മൂലധനമായി 2.6 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ നൽകിയെങ്കിലും പ്രത്യേകിച്ച് ഗുണം ഉണ്ടായില്ലെന്ന് ഫിക്കി ഉന്നയിക്കുന്നു. പൊതുമേഖല ബാങ്കുകൾക്ക് പ്രതിസന്ധി തരണം ചെയ്യാൻ വീണ്ടും മൂലധനം നൽേകണ്ട അവസ്ഥയാണ്. സ്വകാര്യവത്കരണത്തിലൂടെ ഖജനാവ് ഇത്തരത്തിൽ ചോരുന്നത് ഒഴിവാക്കാനാവുമെന്നാണ് ഫിക്കി പറയുന്നത്. പൊതുമേഖല ബാങ്കുകളിൽ സർക്കാറിനുള്ള ഒാഹരി പങ്കാളിത്തം 50 ശതമാനത്തിൽ താഴെയാക്കി മത്സരക്ഷമതയും ഉത്തരവാദിത്ത ബോധവും സൃഷ്ടിക്കണമെന്നാണ് അസോച്ചെമിെൻറ നിലപാട്. ഇൗ ബാങ്കുകൾ ഒന്നിൽനിന്ന് അടുത്ത പ്രതിസന്ധിയിലേക്ക് വീഴുേമ്പാൾ അത് നേരെയാക്കാൻ പൊതുജനത്തിെൻറ നികുതിപ്പണം വിനിയോഗിക്കുന്നത് ശരിയല്ല. തട്ടിപ്പുകൾ പെരുകുന്നത് മാത്രമല്ല, കിട്ടാക്കടവും വർധിക്കുകയാണ്. ഇത് അധികം നാൾ തുടരാൻ അനുവദിക്കാതെ രാജ്യത്തെ പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കണമെന്നാണ് അസോച്ചെം ആവശ്യപ്പെടുന്നത്. എന്നാൽ, സ്വകാര്യമേഖല ബാങ്കുകളുടെ പ്രവർത്തന ചരിത്രം സൗകര്യപൂർവം മറന്നാണ് അസോച്ചെം ഇൗ ആവശ്യം ഉന്നയിക്കുന്നതെന്ന് എ.െഎ.ബി.ഇ.എ പറയുന്നു. 1948 മുതൽ 1968 വരെയുള്ള 20 വർഷത്തിനിടെ രാജ്യത്ത് ലയിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ആസ്തി-ബാധ്യത കൈമാറുകയോ ചെയ്യേണ്ടി വന്ന സ്വകാര്യ മേഖല ബാങ്കുകളുടെ എണ്ണം 736 ആണെന്ന് വർഷം തിരിച്ചുള്ള പട്ടിക നിരത്തി എ.െഎ.ബി.ഇ.എ ചൂണ്ടിക്കാട്ടി. 1969നും 2008നുമിടക്ക് അപ്രത്യക്ഷമായത് ബാങ്ക് ഒാഫ് ബിഹാർ മുതൽ സെഞ്ചൂറിയൻ ബാങ്ക് ഒാഫ് പഞ്ചാബ് വരെയുള്ള 38 ബാങ്കുകളാണ്. ഇവയിൽ അധികവും ലയിച്ചത് പൊതുമേഖല ബാങ്കിലാണ്. കിട്ടാക്കടം പെരുകാൻ വഴിയൊരുക്കുന്നത് വൻകിട വ്യവസായികളും കോർപറേറ്റുകളുമാണ്. 12 കമ്പനികൾ പൊതുമേഖല ബാങ്കുകൾക്ക് വരുത്തിയ ബാധ്യത 2,53,000 കോടി രൂപയാണ്. പഞ്ചാബ് നാഷനൽ ബാങ്കിലും ഇതാണ് സംഭവിച്ചത്. ബാധ്യത വരുത്തിയവരുെട കൈകളിലേക്കുതന്നെ ബാങ്കിങ് വ്യവസായം എത്തിക്കണമെന്ന വാദം വിചിത്രമാണ്. പകരം, തങ്ങളുെട അംഗങ്ങളായ ഇത്തരം വ്യവസായികളോട് കടം വാങ്ങിയ പണം സമയത്തിന് തിരിച്ചടക്കാൻ ഉപദേശിക്കുകയാണ് അേസാച്ചെം െചയ്യേണ്ടതെന്നും എ.െഎ.ബി.ഇ.എ ഒാർമിപ്പിച്ചു. പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുകയെന്നാൽ രാജ്യത്തെ ജനത്തിെൻറ നിക്ഷേപം കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ കൂട്ടുനിൽക്കുക എന്നതാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ മുൻ ദേശീയ പ്രസിഡൻറ് എ.കെ. രമേഷ് പറഞ്ഞു. ബാങ്കുകൾ സ്വകാര്യവത്കരിച്ച പല രാജ്യങ്ങൾക്കും പിന്നീട് തിരിച്ചു നടക്കേണ്ടി വന്നുവെന്ന് ലോക ബാങ്കിെൻറ രേഖയിൽതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.