'ജലനിധി ജനചൂഷണ പദ്ധതിയായി'

' മാള: മേഖല ശുദ്ധജല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൊയ്യ പഞ്ചായത്തിലെ ജലനിധി, വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ പ്രതിഷേധ സമ്മേളനം പഞ്ചായത്ത് ജലനിധിയുടെ മുൻ വൈസ് ചെയർമാൻ പോൾ അബൂക്കൻ ഉദ്ഘാടനം ചെയ്തു. ജലനിധി പദ്ധതി ജനചൂഷണ പദ്ധതിയായി മാറിയിരിക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. വിഷയത്തിൽ എം.എൽ.എ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റി കേരളത്തിൻ വെള്ളം നൽകുന്ന വിലയ്ക്ക് വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. അഫ്രേം പാറയിൽ അധ്യക്ഷത വഹിച്ചു. അഫ്രേം പഞ്ഞിക്കാരൻ, ഷാൻറി ജോസഫ് തട്ടകത്ത്, സലാം ചൊവ്വര, ഡേവീസ് പാറേക്കാട്ട്, ചാണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.