മാള: യഹൂദ സിനഗോഗ്, ഖബറിടം എന്നിവ സന്ദർശിക്കുന്നതിന് ഇസ്രാേയൽ സംഘമെത്തി. ഐഫ പട്ടണത്തിലെ ടെക്നിയോൺ യൂനിവേഴ്സിറ്റിയിലെ എൻജിനീയർ സോളമൻ, ഭാര്യ ഡോ.നിലേ, കൊച്ചിയിൽ താമസിക്കുന്ന യഹൂദവംശജനും ടൂറിസം ഉദ്യോഗസ്ഥനുമായ ഡി. ബിജു തോമസ് എന്നിവരാണ് സന്ദർശനത്തിന് എത്തിയത്. സോളമെൻറ മുതുമുത്തച്ഛൻ എഫ്രൈം ബെൽ ഏലിയാഹോ മാള സിനഗോഗിൽ ഹസ്സാൻ പദവി വഹിച്ചിരുന്നതായി ഇവർ പറയുന്നു. ഹസ്സാൻ എന്നാൽ ആൺകുട്ടികൾക്ക് പരിഛേദനം നടത്തുവാൻ അനുവാദം കൊടുക്കുന്ന പദവിയാണ്. ഇദ്ദേഹത്തിെൻറ മരണം മാളയിൽെവച്ചായിരുന്നു. ഖബറിടം ജൂത ശ്മശാനത്തിെൻറ കിഴക്കുഭാഗത്തായി സംരക്ഷിച്ച് നിർത്തിയത് ഇവർ പരിശോധിച്ചു. ഖബറിടത്തിൽ സിമൻറിൽ തീർത്ത അക്ഷരങ്ങൾ പൊടിഞ്ഞതായും ഇത് പുതുക്കാൻ എഴുതി കൊണ്ടുവരുമെന്നും സോളമൻ പറഞ്ഞു. പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശനം നടത്തിയപ്പോൾ മാളയിലെ തകർന്നുകിടക്കുന്ന ശ്മശാനത്തിെൻറ ചിത്രം അദ്ദേഹത്തിന് നൽകിയതായും സംരക്ഷണം വാഗ്ദാനം ചെയ്തതായും സോളമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.