ടിപ്പുസുൽത്താൻ റോഡിെൻറ​ തകർച്ച: പ്രതിഷേധവുമായി ജനകീയ മാർച്ച്

കൊടുങ്ങല്ലൂർ: തകർന്ന് കിടക്കുന്ന മതിലകം പള്ളിവളവ്-കുറ്റിലകടവ് ഇൗസ്റ്റ് ടിപ്പുസുൽത്താൻ റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് മതിലകം ബ്ലോക്കിലേക്ക് ജനകീയ മാർച്ച്. മതിലകം മേഖലയിലെ സംയുക്ത ഒാേട്ടാ യൂനിയ​െൻറ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ മാർച്ച്. മതിലകം സബ് രജിസ്ട്രാർ ഒാഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് മതിലകം ബ്ലോക്ക് ഒാഫിസിന് മുമ്പിൽ സമാപിച്ചു. പ്രതിഷേധ യോഗം സാമൂഹികപ്രവർത്തക ബൽക്കീസ് ഭാനു ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ടീയ, സാമൂഹിക, തൊഴിലാളി സംഘടനകളെ പ്രതിനിധാനം ചെയ്ത് ഒ.എ. ജെൻട്രിൻ, കെ.കെ. ഷാജഹാൻ, കെ.വൈ. അസീസ്, െഎ.ആർ. വിജയൻ, പി.എ. കുട്ടപ്പൻ, പി.കെ. റാഫി, തോമസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.