കാട്ടാക്കട: സ്കൂട്ടറില്‍ വീട്ടിലേക്ക് പോയ ടീച്ചർക്ക് നേരെ ബൈക്കിലെത്തിയ സംഘത്തിെൻറ ആസിഡ് ആക്രമണം. കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടില്‍ മോഹനെൻറ മകള്‍ ജീന മോഹനന്‍ (23) ആണ് ആക്രമണത്തിന് ഇരയായത്. ശരീരമാസകലം പൊള്ളലേറ്റ ജീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ കുറ്റിച്ചല്‍ കോട്ടൂര്‍ റോഡില്‍ കരുംഭൂതത്താന്‍പാറ വളവിലാണ് സംഭവം. കുറ്റിച്ചിലില്‍ നിന്നും മന്തിക്കളത്തെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന ജീനയ്ക്കുനേരെ ബൈക്കിലെത്തിയ സംഘം കൈയില്‍ കരുതിയിരുന്ന ആസിഡ് ഒഴിച്ച് ശേഷം കടന്നുകളയുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ ജീനയുടെ നിലവിളികേട്ട് സമീപവാസികളും യാത്രക്കാരും ചേര്‍ന്ന് കുറ്റിച്ചല്‍ ക്ലിനിക്കില്‍ പ്രാഥമിക ശുശ്രൂക്ഷ നല്‍കിയ ശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആഡിഡ് വീണ് വസ്ത്രവും ശരീരവും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. ആര്യനാട് ലൂര്‍ദ് ഗിരിയ്ക്ക് സമീപത്തെ സ്വകാര്യ സ്കൂളിലെ ടീച്ചറാണ് ജിന. കുറ്റിച്ചലിന് സമീപത്ത് സ്കൂട്ടര്‍ െവച്ചശേഷം ബസിലാണ് സ്കൂളില്‍ പോകുന്നത്. പതിവുപോലെ കുറ്റിച്ചലില്‍ ബസിറങ്ങറി സ്കൂട്ടറില്‍ പോകവെയാണ് ആക്രമണം. സംഭവമറിഞ്ഞ് കാട്ടാക്കട, നെയ്യാര്‍ഡാം സ്റ്റേഷനുകളില്‍ നിന്നായി പൊലീെസത്തി തെളിവുകള്‍ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.