മിസ്​റ്റർ ആൻഡ്​ മിസ്​ തൃശൂർ മത്സരം 18ന്​

തൃശൂർ: മിസ്റ്റർ ആൻഡ് മിസ് തൃശൂർ 2018 ശരീരസൗന്ദര്യ മത്സരം ഞായറാഴ്ച അരണാട്ടുകര ടാഗോർ സ​െൻറിനറി ഹാളിൽ നടക്കും. വൈകീട്ട് നാലിന് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. കേരള സ്പോർട്സ് കൗൺസിലി​െൻറയും കേരള ഒളിമ്പിക് അസോസിയേഷ​െൻറയും അംഗീകാരമുള്ള കേരള ബോഡി ബിൽഡിങ് സംഘടനയുടെ ജില്ല ഘടകം സംഘടിപ്പിക്കുന്ന മത്സരത്തിൽ ജില്ലയിലെ അറുപതിൽപരം ഹെൽത്ത് ക്ലബുകളിൽനിന്ന് മുന്നൂറിൽ പരം പേർ മത്സരിക്കും. വിജയികൾക്ക് ഒരുലക്ഷത്തി​െൻറ കാഷ് അവാർഡും ട്രോഫികളും സമ്മാനിക്കും. എറണാകുളത്ത് നടക്കുന്ന മിസ്റ്റർ കേരള മത്സരത്തിൽ വിജയികൾ ജില്ലയെ പ്രതിനിധീകരിക്കും. ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ സെക്രട്ടറിയും മിസ്റ്റർ ഇന്ത്യയുമായ എ.പി. ജോഷിയുടെ ബോഡി ഷോയും മ്യൂസിക്കൽ ഗ്രൂപ്പ് പോസിങ്ങും നടക്കും. വാർത്തസേമ്മളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ബിന്നി ഇമ്മട്ടി, ടി.ടി. ജെയിംസ്, വി.എം. ബഷീർ, എ.പി. ജോഷി, പി.ജെ. ഷോബി എന്നിവർ പെങ്കടുത്തു. മുൻ പ്രവാസികളുടെ സംഗമം നാളെ തൃശൂർ: തിരിച്ചെത്തിയ പ്രവാസികളുടെ സംഘടനയായ ഗ്ലോബൽ പ്രവാസി റിേട്ടണീസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ തിരിച്ചെത്തിയ പ്രവാസികളുടെ സംഗമം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ മഹാരാജ ദർബാർ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെൻഷൻ തുക വർധിപ്പിക്കുക, നോർക്ക റൂട്ട്സി​െൻറ സാന്ത്വന പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ നൽകുന്നതിലെ അപാകത പരിഹരിക്കുക, ജില്ല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിൽ മതിയായ ജീവനക്കാരെ നിയമിക്കുക, ബജറ്റിൽ പ്രവാസികൾക്കായി അനുവദിച്ച സാമ്പത്തിക സഹായങ്ങൾ ത്രിതല പഞ്ചായത്തുകൾ വഴി ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ സംഗമം ചർച്ച െചയ്യും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ.ടി. അബ്ദുൽമനാഫ്, എ.എസ്. സനിൽ, കെ.സി. ബദറുദ്ദീൻ, സി.െഎ. ൈസമൺ, കെ. സുനിൽകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.