പാർട്ടി സമ്മേളന പ്രദർശനത്തിൽ പങ്കാളിത്തം: കാർഷിക സർവകലാശാലയിൽ വിവാദം

തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ പ്രദർശനത്തിൽ പെങ്കടുക്കുന്നതുമായി ബന്ധപ്പെട്ട് കാർഷിക സർവകലാശാലയിൽ വിവാദം. സർവകലാശാലയിലെ വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ത​െൻറ കീഴിലുള്ള വിവിധ സ്റ്റേഷനുകൾക്ക് പ്രദർശനത്തിൽ പെങ്കടുക്കാൻ നിർദേശം നൽകിയതായി കേരള കാർഷിക സർവകലാശാല എംപ്ലോയീസ് യൂനിയൻ ആരോപിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രദർശനത്തിൽ പൊതുസ്ഥാപനമായ സർവകലാശാല പെങ്കടുക്കുന്നതിൽ അനൗചിത്യമുണ്ടെന്ന് യൂനിയൻ പ്രസിഡൻറ് എസ്. അനിൽ കുമാറും ജനറൽ സെക്രട്ടറി കെ.എസ്. ജയകുമാറും ചൂണ്ടിക്കാട്ടി. സർവകലാശാലയുടെ പണം പാർട്ടി പരിപാടിക്ക് വക മാറ്റുന്നത് തെറ്റായ കീഴ്വഴക്കമാകും. സർവകലാശാലകളുടെ സ്വയം ഭരണത്തിലും സ്വതന്ത്ര പ്രവർത്തനത്തിലും ഒാഡിനൻസുകളിലൂടെ കടന്നുകയറി രാഷ്ട്രീയ താൽപര്യം അടിച്ചേൽപ്പിക്കുന്ന സർക്കാർ നടപടിയുടെ ഭാഗമാണിത്. പരിപാടിയിൽനിന്ന് സർവകലാശാല പിൻമാറണമെന്ന് ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.