കടലാമ നിരീക്ഷണ ക്യാമ്പിന്​ സമാപനം

ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റി​െൻറ നേതൃത്വത്തിൽ എടക്കഴിയൂർ എൻ.എഫ് നഗറിൽ സംഘടിപ്പിച്ച കടലാമ നിരീക്ഷണ ക്യാമ്പ് സമാപിച്ചു. മൂന്ന് ദിവസമായി നടന്ന ക്യാമ്പ് ഗ്രീൻ ഹാബിറ്റാറ്റ് എക്സി.ഡയറക്ടർ എൻ.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. കടലാമകളുടെ ജീവിത ചക്രത്തെ കുറിച്ച് ജൈവശാസ്ത്രജ്ഞൻ ജെയിൻ ജെ. തേറാട്ടിൽ ക്ലാെസടുത്തു. കടലാമകൾ രണ്ടു രാഷ്ട്രങ്ങളുടെ അംബാസഡർമാരാണെന്നും ശ്രീലങ്കൻ കടലിൽ നിന്നാണ് കേരള തീരത്തെ പഞ്ചാരമണലിൽ മുട്ടയിടാനെത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കടലാമകളെ കുറിച്ചുള്ള ഹൃസ്വചിത്രങ്ങളുടെ പ്രദർശനം ഉണ്ടായി. രണ്ടാം ദിന ക്യാമ്പിൽ 'നക്ഷത്രങ്ങളും കടലാമകളും' എന്ന വിഷയത്തിൽ കെ.ജി. പ്രാൺസിങ് ക്ലാസ് നയിച്ചു. കൂരിരുട്ടിൽ കടലാമകളുടെ കൂട് നിർമാണ യാത്രക്ക് നക്ഷത്രങ്ങളുടെ പ്രകാശം സഹായകരമാകുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. അവസാന ദിവസം പുലർച്ചെ ആരംഭിച്ച കടലാമ നിരീക്ഷണ യാത്രക്ക് വിശ്വ പ്രകൃതിനിധി കേരള ഘടകം ഡയറക്ടർ രഞ്ജൻ മാത്യു, മുരുകൻ പാലക്കപറമ്പിൽ, സലിം ഐഫോക്കസ്, ഇജാസ്, അജ്മൽ, അജീഷ്, ഷെബി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.