ചാവക്കാട് മേഖലാ സമ്മേളനം

ഗുരുവായൂര്‍: ഇരിങ്ങപ്പുറം ഗ്രൂപ്പ് വില്ലേജി​െൻറ വിഭജനം ഉടൻ യാഥാർഥ്യമാക്കണമെന്ന് ജോയൻറ് കൗൺസിൽ ചാവക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂർ മേൽപാലവും അഴുക്കുചാൽ പദ്ധതിയും യാഥാർഥ്യമാക്കുക, ചാവക്കാട് മിനി സിവിൽ സ്റ്റേഷനിൽ വാച്ച്മാനെ നിയമിക്കുക, താലൂക്ക് ഓഫിസിന് പുതിയ വാഹനം അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എ. ശിവൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ.എം. രമേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ, കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി ഡോ. കെ. വിവേക്, വി.വി. ഹാപ്പി, വി.ബി. സാബു, ടി.എസ്. സുരേഷ്, എം.കെ. ഷാജി, ടി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എം. രമേഷ് (പ്രസി.), എം.കെ. ഷാജി (സെക്ര.), വി.ജെ. മെർളി (ട്രഷ.). പുസ്തകോത്സവം: കലാമത്സരങ്ങൾ നടത്തും ഗുരുവായൂര്‍: 27മുതൽ സംഘടിപ്പിക്കുന്ന ഗുരുവായൂർ പുസ്തകോത്സവത്തി​െൻറ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 വയസ്സിന് താഴെയുള്ളവർക്കും 20 വയസ്സിനും 25 വയസ്സിനും മധ്യേയുള്ളവർക്കുമായി നാടക ഗാനാലാപനം, സിനിമ ഗാനാലാപനം എന്നീ മത്സരങ്ങളുണ്ട്. സ്കൂൾ വിദ്യാർഥികൾക്കായി കവിതാലാപനം, ചിത്രരചന, പ്രസംഗം എന്നീ മത്സരങ്ങളുണ്ട്. 17, 18 തീയതികളിലാണ് മത്സരങ്ങൾ. ഫോൺ: 94956 45556. എം.സി. സുനിൽകുമാർ, എ. രാധാകൃഷ്ണൻ, ജി.കെ. പ്രകാശൻ, കെ.ആർ. സൂരജ്, കെ.ആർ. ശശിധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.