ഗുരുവായൂര്‍: ഭരണത്തിൽ അവഗണനയെന്നാരോപിച്ച് എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് സി.പി.ഐ കൗൺസിലർമാർ ഇറങ്ങിപ്പോയി. കൗൺസിലിന് മുമ്പ് നഗരസഭാധ്യക്ഷയുടെ ചേംബറിൽ ചേർന്ന് എൽ.ഡി.എഫ് കൗൺസിലർമാരുടെ യോഗത്തിൽ നിന്നാണ് ഇറങ്ങിപ്പോയത്. എൽ.ഡി.എഫിെൻറ ഭരണമായിട്ടും സി.പി.ഐയുടെ താൽപര്യങ്ങളെ അവഗണിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. വികസന സ്ഥിരം സമിതി അധ്യക്ഷ നിർമല കേരളൻ, അഭിലാഷ് വി. ചന്ദ്രൻ, മീന പ്രമോദ്, രേവതി മനയിൽ എന്നിവരാണ് ഇറങ്ങിപ്പോയത്. മറ്റൊരു കൗൺസിലറായ എം.പി. അനീഷ്മ യോഗത്തിൽ പങ്കെടുത്തില്ല. വാർഡുകൾക്കുള്ള വിഹിതം അനുവദിക്കുന്നതിൽ സി.പി.ഐയുടെ വാർഡുകളോട് വിവേചനം പുലർത്തുന്നതായി ആക്ഷേപമുണ്ട്. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളേക്കാൾ കുറഞ്ഞ പരിഗണനയാണ് സി.പി.ഐക്ക് ലഭിക്കുന്നതെന്നാണ് പരാതി. താൽക്കാലിക ജീവനക്കാരുടെ നിയമനത്തിലും സി.പി.ഐ നിർദേശിക്കുന്നവരെ തഴയുന്നതായി പരാതിയുണ്ട്. ഒരു കൗൺസിലർ മാത്രമുള്ള കക്ഷികൾക്കും എൽ.ഡി.എഫിൽ ഘടകകക്ഷിയല്ലാത്തവർക്കും ലഭിക്കുന്ന പരിഗണന സി.പി.ഐയുടെ കാര്യത്തിലില്ലെന്ന് പറയുന്നു. അഞ്ച് കൗൺസിലർമാരാണ് സി.പി.ഐക്കുള്ളത്. എൽ.ഡി.എഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ സി.പി.ഐ കൗൺസിലർമാർ പങ്കെടുത്തു. സി.പി.ഐ കക്ഷി നേതാവായ അഭിലാഷ് ചന്ദ്രൻ ഭരണത്തെ വിമർശിച്ചാണ് സംസാരിച്ചത്. തെൻറ വാർഡിൽ ആരംഭിക്കുന്ന ഫുഡ് േപ്രാഡക്ട് യൂനിറ്റിനെതിരെ ആറ് മാസം മുമ്പ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും അക്കാര്യത്തിൽ ഒരു അന്വേഷണമോ ചർച്ചയോ ഉണ്ടായില്ലെന്ന് അഭിലാഷ് പറഞ്ഞു. ജനപ്രതിനിധികൾ പറയുന്നതിനേക്കാൾ വ്യവസായികൾ പറയുന്നത് കേൾക്കാനാണ് ഉദ്യോഗസ്ഥർക്ക് താൽപര്യമെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.