ലളിതാംബികയുടേത് അമർഷത്തിെൻറ കഥകൾ ^ കെ.പി.ശങ്കരൻ

ലളിതാംബികയുടേത് അമർഷത്തി​െൻറ കഥകൾ - കെ.പി.ശങ്കരൻ തൃശൂർ: സാമൂഹിക ബോധവും പ്രതിരോധവും അമർഷവും തിളച്ചുമറിയുന്ന കഥകൾ ലളിതാംബിക അന്തർജനത്തി​െൻറ സവിശേഷതയാണെന്ന് കെ.പി.ശങ്കരൻ പറഞ്ഞു. സാഹിത്യ അക്കാദമി ദേശീയപുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ.പി.വി. കൃഷ്ണൻനായർ (പ്രഫ.എസ്. ഗുപ്തൻനായർ), ഡോ.എം.ഹേമമാലിനി (ലളിതാംബിക അന്തർജനം) എന്നിവർ അനുസ്മരണപ്രഭാഷണങ്ങൾ നടത്തി. വി.എ. വർഗീസ് സ്വാഗതവും രാജൻ എലവത്തൂർ നന്ദിയും പറഞ്ഞു. രാവിലെ നടന്ന കഥാരചനാ മത്സരത്തിനുശേഷം അഖില കേരള അക്ഷരശ്ലോക പരിഷത്ത് അക്ഷരശ്ലോകം അവതരിപ്പിച്ചു. പി.ജി. ജനാർദനൻ എഴുതിയ ശൃംഗാരലഹരി എൻ. രാധാകൃഷ്ണൻനായർ പി.എൻ. ഗോപീകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.