പെൻഷനേഴ്​സ്​ യൂനിയൻ സമ്മേളനം

അയ്യന്തോൾ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ അയ്യന്തോൾ വെസ്റ്റ് യൂനിറ്റ് വാർഷിക സമ്മേളനം കോർപറേഷൻ കൗൺസിലർ വത്സല ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.ബി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.ഡി. ലോനപ്പൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ കിഴക്കേപുരക്കൽ, ജോസഫ് മുണ്ടശ്ശേരി, ടി.കെ. ദയാനന്ദൻ, സി. രാധമ്മ, കെ.കെ. മല്ലിക, ടി.കെ. വിശ്വംഭരൻ, എ.പി. രാജൻ, എം.കെ. രാമകൃഷ്ണൻ, കെ.കെ. ഉണ്ണികൃഷ്ണൻ, പി. രാമൻകുട്ടി എന്നിവർ സംസാരിച്ചു. യൂനിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച 32,000 രൂപ ഒാഖി ചുഴലിക്കാറ്റ് ദുരിത നിവാരണ ഫണ്ടിലേക്ക് കൈമാറി. ഭാരവാഹികൾ: സി.ബി. കുഞ്ഞിമുഹമ്മദ് (പ്രസി.), സി. രാധമ്മ, എം.കെ. രാമകൃഷ്ണൻ (വൈസ് പ്രസി.), ഉണ്ണികൃഷ്ണൻ കിഴക്കേപുരക്കൽ (സെക്ര.), ഒ.പി. വിശ്വംഭരൻ, ഡോ. എം.എൻ. വിനയകുമാർ (ജോ. സെക്ര.), കെ.കെ. മല്ലിക (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.