കലാമണ്ഡലത്തെ ലോകോത്തരമാക്കും ^ഡോ. ടി.കെ. നാരായണൻ

കലാമണ്ഡലത്തെ ലോകോത്തരമാക്കും -ഡോ. ടി.കെ. നാരായണൻ ചെറുതുരുത്തി: കേരള കലാമണ്ഡലത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പറഞ്ഞു. കലാമണ്ഡലം നേരിടുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയാണ് പ്രഥമ ലക്ഷ്യം. പുതിയ നിയമനം നടത്തി ഭരണ സംവിധാനം കൂടുതൽ ശക്തമാക്കും. വൈസ് ചാൻസലറായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചതിരിഞ്ഞ് ചെറുതുരുത്തിയിൽ എത്തിയ വൈസ് ചാൻസലർക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. വള്ളത്തോൾ നാരായണമേനോ​െൻറ പുത്രിയും, കലാമണ്ഡലം ഭരണസമിതി അംഗവുമായ വാസന്തി മേനോനെ സന്ദർശിച്ച ശേഷം നിള കാമ്പസിലെ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി . തുടർന്ന് ഓഫിസുകൾ സന്ദർശിച്ച ശേഷമാണ് കലാമണ്ഡലത്തിലെത്തിയത്. ഭരണസമിതി അംഗങ്ങളും, ജീവനക്കാരും, അധ്യാപക- അനധ്യാപകരും വിദ്യാർഥികളും ചേർന്ന് നാരായണനെ സ്വീകരിച്ചു. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന റാണി ജോർജിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. അഞ്ച് വർഷത്തേക്കാണ് നിയമനം. ഇരിങ്ങാലക്കുട സ്വദേശിയായ നാരായണൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ എന്നിവയിൽ അംഗമായി 13 വർഷം പ്രവർത്തിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.