ഹൈടെക്​ വിദ്യാലയ പദ്ധതി നടപ്പാക്കണം ^കെ.എ.ടി.എഫ്​

ഹൈടെക് വിദ്യാലയ പദ്ധതി നടപ്പാക്കണം -കെ.എ.ടി.എഫ് തൃശൂർ: െഎ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്ത് 'ഹൈടെക് വിദ്യാലയ പദ്ധതി' നടപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇൗ അധ്യയനവർഷം തന്നെ പൂർത്തീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല സംഗമം ആവശ്യപ്പെട്ടു. സിലബസ് െഎ.സി.ടി അധിഷ്ഠിതമായിരിക്കെ വിദ്യാലയങ്ങളിൽ വിതരണം പൂർത്തീകരിക്കാത്തത് ദൂരവ്യാപക ഭവിഷ്യത്ത് ഉണ്ടാക്കുമെന്ന് സംഗമം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് മുഹ്സിൻ പാടൂർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.എ. സാദിഖ്, എം.ഇ. അബ്ദുന്നാസർ, പി. അബ്ദുല്ലത്തീഫ്, അനീസ്, പി.എച്ച്. മുസ്തഫ, പി.പി. ജമാൽ, അനീസ് മുല്ലശേരി, സി. അനസ്ബാബു, കെ.എ. ബഷീർ, അൻസാർ, ഗഫൂർ, അനസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുഹ്സിൻ പാടൂർ (പ്രസി.), ഇ.കെ. അബ്ദുൽ ഖാദർ, കെ.എ. ബഷീർ, വി.എച്ച്. ഇസ്ഹാഖ്, കെ.എ. കബീർ (വൈസ് പ്രസി.), എം.എ. സാദിഖ് (ജന. സെക്ര.), പി.പി. ജമാൽ, പി.എച്ച്. മുസ്തഫ, എം.ഇ. അബ്ദുന്നാസർ, എം.എ. ഫൈസൽ, എൻ.എം. നസിം (ജോ.സെക്ര.), എം.കെ. സഫിയ, കെ.എച്ച്. ജുമൈല, എം.എ. സുമയ്യ, പി.യു. റസിയ, നദീറ, പി.എം. ബുഷറ (വനിതാ വിങ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.