നിർധന കുടുംബത്തെ കുടിവെള്ള പദ്ധതിയിൽനിന്ന് ഒഴിവാക്കിയെന്ന്​ പരാതി

തിരുവില്വാമല: പഞ്ചായത്തിലെ കിഴക്കേ കുറുമങ്ങാട്ട്പ്പടി കോളനിയിൽ നിർധന കുടുംബത്തെ കലക്ടറുടെ കുടിവെള്ള പദ്ധതിയിൽനിന്ന് ഒഴിവാക്കിയതായി പരാതി. എട്ടാം വാർഡിലെ താമസക്കാരായ ദമ്പതികളെയാണ് സാങ്കേതിക തടസ്സങ്ങളുടെ പേരിൽ ഒഴിവാക്കിയത്. വാർഡിലെ മറ്റു വീടുകളിലെല്ലാം പ്ലംബിങ് ജോലികൾ പൂർത്തിയാക്കി കണക്ഷൻ കൊടുക്കാനിരിക്കുകയാണ്. ഈ പരാതി ഉടൻ പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്ത് പ്രസിഡൻറിനെ വഴി തടയുമെന്ന് ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.കെ. സുരേഷ്ബാബു അറിയിച്ചു. അതേസമയം, ആരോപണം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. മണി പറഞ്ഞു. പട്ടയം ഇല്ലാത്തതിനാലാണ് കുടുംബത്തെ കലക്ടറുടെ കുടിവെള്ള പദ്ധതിയിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം അറിയിച്ചു. ക്ലബ് വാർഷികം പഴയന്നൂർ: വടക്കേത്തറ ഫ്രൻറ്സ് ക്ലബ് വാർഷികം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് സി.പി. ഷനോജ് അധ്യക്ഷത വഹിച്ചു. പാലക്കാട്‌ അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടന്തുള്ളലിൽ എ ഗ്രേഡ് നേടിയ കെ.എ. അനുശ്രീയെ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.കെ. മുരളീധരൻ അനുമോദിച്ചു. പഴയന്നൂർ സബ് ഇൻസ്പെക്ടർ പി.കെ. ദാസ്, ജയപ്രകാശ്, അനിൽകുമാർ, വി.ആർ. സുജിത്ത്, സോമകുമാർ, അശോക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.